കൊല്‍ക്കത്ത:രാജ്യത്ത് കൊറോണ വൈറസ്‌ വ്യപനത്തിനിടയിലും പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
നേരത്തെ തന്നെ സംസ്ഥാന ഗവര്‍ണര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ലോക്ക്ഡൌണ്‍ ലംഘനം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കേന്ദ്രസേനയെ 
വിളിക്കുന്നതിന് മടിക്കില്ല എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ലോക്ക് ഡൌണ്‍ ലംഘനം തുടര്‍ക്കഥ യായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷക സംഘത്തെ അയച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ കേന്ദ്ര സംഘവുമായി സഹകരിക്കുന്നതിന് തയ്യാറായാതുമില്ല,കേന്ദ്രസംഘം എന്തിനെന്ന് ചോദിച്ച് 
ആഭ്യന്തരമന്ത്രാലയത്തിന് മമത കത്തയക്കുകയും ചെയ്തു.എന്നാല്‍ കേന്ദ്ര അഭ്യന്തര സെക്രട്ടറി കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം സംബന്ധിച്ച് 
ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം എന്ന് ആവശ്യപെടുകയുമാണ് ചെയ്തത്.അതിന് പിന്നാലെ,
കൊറോണ വൈറസ്‌ ബാധിതരുടെ കണക്കുകളെ ചൊല്ലിയും ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ചും കേന്ദ്രവും സംസ്ഥാന 
സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിലാണ്,പശ്ചിമ ബംഗാള്‍ നല്‍കുന്ന വിവരങ്ങള്‍ യാതാര്‍ത്ഥ്യം ആല്ലെന്നും കൃത്യമായ വിവരങ്ങള്‍ 
നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്,സംസ്ഥാനത്ത് മരണനിരക്ക് ഉയരുന്ന സാഹചര്യമാണ് ഉള്ളത്,


AlsoRead:കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങി വരാന്‍ അനുമതി നല്‍കാതെ പശ്ചിമ ബംഗാള്‍;മമതയുടെ നിലപാട് അനീതിയെന്ന് അമിത് ഷാ!


 


ആരോഗ്യ മന്ത്രാലയവും പശ്ചിമബംഗാളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്,അതിനിടെയിലാണ് സംസ്ഥാനത്ത് നിന്നുള്ള കുടിയേറ്റ തോഴിലാളികള്‍ 
മടങ്ങി വരുന്നതിന് മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നല്‍കാത്ത വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
മുഖ്യമന്ത്രി മമത ബാനര്‍ജി കത്തയച്ചു.കത്തില്‍ അമിത് ഷാ മമതയുടെ നിലപാട് കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും മമതയുടെ 
ഈ തീരുമാനം തൊഴിലാളികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും പറയുന്നു,ഈ വിഷയത്തില്‍ മമതയെ പ്രതിരോധത്തില്‍ ആക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ 
സ്വീകരിക്കുന്നത് എന്ന് അമിത്ഷായുടെ കത്തില്‍ നിന്ന് വ്യക്തമാണ്.