ന്യൂഡൽഹി: ടാറ്റ മോട്ടോഴ്‌സ് ടിഗോറിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കി.ഐസിഎൻജി ശ്രേണിയുടെ വിജയത്തെത്തുടർന്നാണ് കമ്പനി ഇപ്പോൾ ടിഗോറിന്റെ എക്സ്എം വേരിയന്റിൽ ഐസിഎൻജി ഓപ്ഷൻ ഇറക്കുന്നത്. ടിഗോർ എക്സ്എം ഐസിഎൻജിയുടെ വില 7,39,900 രൂപയാണ് (എക്സ്-ഷോറൂം, ഡൽഹി). ഡേടോണ ഗ്രേ, അരിസോണ ബ്ലൂ, ഡീപ് റെഡ്, ഓപാൽ വൈറ്റ് എന്നീ നിറങ്ങളിലാണ് കാറ് ലഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ മൈലേജ്


4 സ്പീക്കർ സിസ്റ്റമുള്ള ഹർമാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെൻട്രൽ ലോക്കിംഗ്, റിയർ പാർക്കിംഗ് സെൻസറുകൾ, പവർ വിൻഡോകൾ എന്നിവ ടിഗോർ എക്സ്എം സിഎൻജിക്കുണ്ട്. പെട്രോൾ മോഡിൽ 84.8 ബിഎച്ച്‌പിയും 113 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 3-സിലിണ്ടർ 1.3-ലിറ്റർ ബിഎസ് 6 എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. സിഎൻജി മോഡിൽ 73.2 ബിഎച്ച്പിയും 95 എൻഎം ടോർക്കുമുണ്ട്. ടാറ്റ ടിഗോറിന് പെട്രോൾ മോഡിൽ 19.27 kmpl ആണ് മൈലേജ്. CNG മോഡിൽ ഇത് 26.49 km/kg ആണ്.


കൂടുതൽ ഡിമാൻഡ്


“ടിഗോർ ഞങ്ങൾക്ക് വളരെ സവിശേഷമായ പ്രോഡക്ടാണ്.നിലവിൽ, ടിഗോറിന്റെ ഉപഭോക്തൃ ബുക്കിംഗുകളിൽ 75 ശതമാനവും സിഎൻജി വേരിയന്റിൽ നിന്നാണ്, ഇത് ശക്തമായ ഡിമാൻഡിന്റെ തെളിവാണ്.ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെ സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.