Gujarat chemical factory gas leak: ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ നിന്നും വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. സംഭവം നടന്നത് ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഫാക്ടറിയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


ജില്ലയിലെ സരോദ് ഗ്രാമത്തിലെ പി ഐ ഇൻഡസ്ട്രീസിലെ ടാങ്കിൽ തീപിടിത്തമുണ്ടായതിനെ തുടർന്നാണ് ചോർച്ചയുണ്ടായത്.  ഇവർ ശ്വസിച്ചത് ബ്രോമിൻ വാതകമാണ്. തുടർന്ന് ജീവനക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടെന്ന് പരാതിപ്പെട്ടതായി ബറൂച്ച് റസിഡന്റ് അഡീഷണൽ കളക്ടർ എൻ ആർ ദണ്ഡാൽ അറിയിച്ചു.


Also Read: Budh Vakri 2023: ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നിത്തിളങ്ങും, ലഭിക്കും വൻ സമ്പത്ത്!


ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാതക ചോർച്ച റിപ്പോർട്ട് ചെയ്യുമ്പോൾ ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സബ് ഇൻസ്പെക്ടർ വൈശാലി അഹിർ വ്യക്തമാക്കിയിട്ടുണ്ട്. ടാങ്കിന് സമീപമുണ്ടായിരുന്ന തൊഴിലാളികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ  തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അതേസമയം നിലവിൽ ചോർച്ച നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.