റായ്പുർ: വാശിയേറിയ പ്രചാരണത്തിനൊടുവിൽ  ഛത്തീസ്ഗഢിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.  ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



അര്‍ദ്ധ സൈനികവിഭാഗങ്ങളേയും സംസ്ഥാന പോലീസിനേയും ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിത അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 


ഛത്തീസ്ഗഡ് കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ദീപക് ബൈജ് (ചിത്രകൂട്), മോഹൻ മർകം (കോണ്ടഗാവ്), മന്ത്രിമാരായ കവാസി ലഖ്മ (കോണ്ട), 
 മുഹമ്മദ് അക്ബർ (കവാർധ), അന്തരിച്ച മുതിർന്ന നേതാവ് മഹേന്ദ്ര കർമ്മയുടെ മകൻ ഛവീന്ദ്ര കർമ്മ എന്നിവരാണ് (ദന്തേവാഡ) ഇന്ന് ജനവിധി തേടുന്ന ഭരണകക്ഷിയായ കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർത്ഥികൾ. 


കോൺഗ്രസിന്റെ ഗിരീഷ് ദേവാങ്കനെതിരെ മുൻ മുഖ്യമന്ത്രി രമൺ സിംഗിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. മുൻ മന്ത്രിമാരായ ലതാ ഉസെന്ദി, വിക്രം ഉസെന്ദി, കേദാർ കശ്യപ്, മഹേഷ് ഗഗ്ദ , മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ നീലകണ്ഠ് ടെകം എന്നിവരും ശ്രദ്ധേയരായ ബിജെപി സ്ഥാനാർത്ഥികളാണ്.


ആം ആദ്‌മി പാർട്ടിയുടെ സംസ്ഥാന ഘടകം മേധാവി കോമൾ ഹുപേണ്ടി ഭാനുപ്രതാപ്പൂർ സീറ്റിൽ മത്സരിക്കുന്നുണ്ട്. രണ്ട് സ്ലോട്ടുകളായി തിരിച്ചാണ് വോട്ടെടുപ്പ്. ആദ്യ സ്ലോട്ട് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും രണ്ടാമത്തെ സ്ലോട്ട് രാവിലെ 7 മുതൽ വൈകിട്ട് 3 വരെയുമായിരിക്കും.


തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ബസ്‌തർ, രാജ്നന്ദ്ഗാവ് എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെ 223 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2,084,675 സ്ത്രീകളും 1,993,937 പുരുഷന്മാരും 69 ട്രാൻസ്ജെൻഡേഴ്‌സും അടങ്ങുന്ന 4,078,681 വോട്ടർമാരാണ് ഇന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനെത്തുക.


നക്‌സൽ ബാധിത ബസ്‌തർ ജില്ലയിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളായ ജഗദൽപൂർ, കവർധ ബസ്തർ, ചിത്രകോട്ട് എന്നിവിടങ്ങളിൽ അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.   സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഡിവിഷനിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് സമയം ക്രമീകരിച്ചിട്ടുണ്ട്. ഈ മേഖലകളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.


സാധാരണ സുരക്ഷയ്ക്ക് പുറമെ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ആകാശ നിരീക്ഷണവും ഇന്ന് നടത്തും. ദന്തേവാഡ, ബിജാപൂർ, നാരായൺപൂർ, സുക്മ, കാങ്കർ, കൊണ്ടഗാവ് ജില്ലകളിലെ നക്‌സലൈറ്റ് പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കുമെന്നതിൽ സംശയം വേണ്ട. സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ബോംബ് സ്ക്വാഡുകളും, ഡോഗ് സ്ക്വാഡുകളും തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കാളികളാകും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.