Chhattisgarh Election 2023: ഛത്തീസ്ഗഡില്‍ 18 സിറ്റിംഗ് എംഎൽഎമാര്‍ക്ക് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ്
Chhattisgarh Election 2023: 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള 83 സ്ഥാനാർത്ഥികളുടെ പേരുകളാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ 8 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയപ്പോൾ രണ്ടാം ലിസ്റ്റില്‍ 10 സിറ്റിംഗ് എംഎൽഎമാരെ പാര്‍ട്ടി ഒഴിവാക്കി.
Chhattisgarh Election 2023: നിയമസഭ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് ഛത്തീസ്ഗഡ്. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം.
Also Read: Sugar Export: പഞ്ചസാര കയറ്റുമതി നിരോധനം തുടരും, രാജ്യത്ത് പഞ്ചസാരയുടെ വില കുറയുമോ?
ഇത്തവണ ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഓരോ ചുവടും ശ്രദ്ധയോടെയാണ് മുന്നോട്ട് വെക്കുന്നത് എന്നാണ് സൂചനകള്‍. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് കോണ്‍ഗ്രസ് പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടിക. നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടപ്പോൾ 18 സിറ്റിംഗ് എംഎൽഎമാര്‍ പുറത്തായി. എന്നാല്‍ ഇവരില്‍ പലരും ഇപ്പോള്‍ സ്വതന്ത്രരായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള 83 സ്ഥാനാർത്ഥികളുടെ പേരുകളാണ് ഭരണകക്ഷിയായ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ഒക്‌ടോബർ 15 ന് 30 സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി പുറത്തിറക്കിയപ്പോൾ ഇന്ന് ഒക്‌ടോബർ 18 ന് 53 പേരുടെ പേരുകൾ പ്രഖ്യാപിച്ചു. ആദ്യ പട്ടികയിൽ 8 സിറ്റിംഗ് എംഎൽഎമാരെ പാർട്ടി ഒഴിവാക്കിയപ്പോൾ രണ്ടാം ലിസ്റ്റില്‍ 10 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കി. നിലവില്‍ 18 MLAമാര്‍ക്ക് സീറ്റ് നിഷേധിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
അധികാര തുടര്‍ച്ചയ്ക്കായുള്ള പോരാട്ടത്തില്‍ വിജയസാധ്യത കണക്കിലെടുത്ത് 20-22 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കാനാണ് പാർട്ടി തീരുമാനിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. കൂടാതെ, കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച MLA മാരേയും പാര്‍ട്ടി ഇത്തവണ ഒഴിവാക്കി.
സിറ്റിംഗ് എം.എൽ.എ.മാരെ ഒഴിവാക്കാനുള്ള തീരുമാനങ്ങളിൽ ഭരണവിരുദ്ധത, പ്രവർത്തനമില്ലായ്മ തുടങ്ങിയ ഘടകങ്ങളും പ്രധാന പങ്കുവഹിച്ചു. ചില എംഎൽഎമാർക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിയ അന്വേഷണമാണ് ഈ തീരുമാനത്തിൽ പങ്കുവഹിച്ച മറ്റൊരു ഘടകം. കൽക്കരി ലെവി കുംഭകോണത്തിൽ കുറ്റപത്രത്തിൽ പേരുള്ളതിനാൽ ബിലായ്ഗഢിൽ (എസ്‌സി) എംഎൽഎ ചന്ദ്രദേവ് പ്രസാദ് റായിയെ മാറ്റി.
നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്
ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമാകുകയാണ്. ഛത്തീസ്ഗഢിൽ നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും, മറ്റ് നാല് സംസ്ഥാനങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നിവയ്‌ക്കൊപ്പം ഡിസംബർ 3 ന് വോട്ടെണ്ണൽ നടക്കും. 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 7 നും ബാക്കി 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 നും നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.