Supreme Court on CEC: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിന് സമിതി രൂപീകരിക്കണം, നിര്‍ണ്ണായക നിര്‍ദ്ദേശവുമായി സുപ്രീംകോടതി
Supreme Court on CEC: തിരഞ്ഞെടുപ്പ് കമ്മീഷറെ നിയമിക്കുന്നതിനായി സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സമിതിയുടെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതിയാവും ഈ ഉദ്യോഗസ്ഥരെ നിയമിക്കുകയെന്ന് കോടതി വ്യക്തമാക്കി.
New Delhi: രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കാനുള്ള നിര്‍ദ്ദേശവുമായി സുപ്രീംകോടതി. കമ്മീഷണറെ നിയമിക്കുന്നതിനായി സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സമിതിയുടെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതിയാവും ഈ ഉദ്യോഗസ്ഥരെ നിയമിക്കുകയെന്ന് കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. ഈ വിഷയത്തിൽ പാർലമെന്‍റ് നിയമനിർമ്മാണം നടത്തുന്നതുവരെ കമ്മീഷണർമാരുടെ നിയമനം ഈ സമിതിയുടെ ശുപാർശ വഴിയാകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും (CEC) തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും (EC) നിയമിക്കുന്നത് സംബന്ധിക്കുന്നറ്ത് സംബന്ധിച്ച ഈ നിര്‍ദ്ദേശങ്ങള്‍ ബാധക മായിരിയ്ക്കും. ജസ്റ്റിസ് കെഎം ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ നിര്‍ണ്ണായക തീരുമാനമെടുത്തത്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ഹാജരായില്ലെങ്കിൽ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവിനെ ഈ സമിതിയില്‍ ഉൾപ്പെടുത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സിഇസിയുടെയും ഇസിമാരുടെയും നിയമനത്തിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന ഒരു കൂട്ടം ഹർജികൾക്ക് മറുപടിയായാണ് ഈ സുപ്രധാന വിധി. ഭരണഘടനാ ബെഞ്ചിന്‍റെ ഏകകണ്ഠമായ തീരുമാനം ഈ ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയയിൽ വ്യക്തത കൊണ്ടുവരികയും പാർലമെന്‍റ് ഒരു നിയമം നടപ്പിലാക്കുന്നതുവരെ സ്ഥാപിത മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമനം നടത്താനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
മാർച്ച് രണ്ടിന് സുപ്രീംകോടതി ഏകകണ്ഠമായ രണ്ട് വിധി പ്രസ്താവിച്ചു. ഒരു പ്രത്യേക വിധിന്യായത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം സിഇസിയെ നീക്കം ചെയ്യുന്നതിനു തുല്യമായിരിക്കുമെന്നും അത് ഇംപീച്ച്മെന്‍റ് ആണെന്നും ജസ്റ്റിസ് അജയ് റസ്തോഗി കൂട്ടിച്ചേർത്തു.
നിരവധി രാഷ്ട്രീയ പാർട്ടികൾ രാജ്യത്ത് അധികാരത്തിൽ വന്നെങ്കിലും ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിന് കൃത്യമായ നിയമം രൂപപ്പെടുത്തിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടാതെ, ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാകുന്നവർ അതിന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം വിജയിക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു.
നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ 2025 ഫെബ്രുവരി വരെ സ്ഥാനത്ത് തുടരും. ഈ സാഹചര്യത്തില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നടപടികൾ രാജീവ് കുമാറിന്‍റെ മേല്‍നോട്ടത്തിലാകും നടക്കുക.
അതായത് പെട്ടെന്ന് ഒരു മാറ്റത്തിന് സാധ്യത ഇല്ല എങ്കിലും ഭാവിയിൽ രാജ്യത്ത് നിർണായക സ്വാധീനം ചെലുത്തുന്നതാണ് ഈ വിധി. സുപ്രീംകോടതി ഇന്ന് നടത്തിയ നിര്‍ണായക ഉത്തരവിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന കാര്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...