Ghaziabad: ചരിത്രം  തിരുത്തി  കുറിച്ച്  ഉത്തര്‍ പ്രദേശ്‌,  രണ്ടരവയസുകാരിയെ പീഡിപ്പിച്ച്‌ കൊന്ന യുവാവിന്  29 ാം ദിവസം വധശിക്ഷ...!


COMMERCIAL BREAK
SCROLL TO CONTINUE READING

കേസില്‍ വിചാരണ തുടങ്ങി   29ാം ദിവസമാണ് പ്രതിക്ക് വധശിക്ഷ  വിധിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ അടുത്ത സുഹൃത്ത് ചന്ദന്‍ പാണ്ഡെ എന്നയാള്‍ക്കാണ് ഗാസിയാബാദ്   സ്പെഷ്യല്‍ പോക്സോ കോടതി (POCSO court) ജഡ്ജി മഹേന്ദ്ര ശ്രീവാസ്തവ പരമാവധി ശിക്ഷയായ വധശിക്ഷ  (death sentence) വിധിച്ചത്.


കഴിഞ്ഞ ഒക്ടോബര്‍ 19നാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.  രക്ഷിതാക്കളുടെ പരാതി ലഭിച്ച ഉടന്‍ സംഭാവത്തില്‍  ഉത്തര്‍ പ്രദേശ്‌ പോലീസ്  (UP Police) അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍  ബന്ധുക്കള്‍ കൈമാറിയിരുന്നു.


Also read: സ്വത്ത് തർക്കം: മകനെ കൊല്ലാൻ പിതാവ് ക്വട്ടേഷൻ കൊടുത്തു


അതനുസരിച്ച് പോലീസ്  (Uttar Prdesh Police) കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്തവരില്‍ ഒരാള്‍ ചന്ദന്‍ പാണ്ഡെ ആയിരുന്നു.  ചോദ്യം ചെയ്യലിന്‍റെ തുടക്കത്തില്‍  ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു എങ്കിലും,  പിന്നീട്  ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ ചുമത്തിയത്. 


കഴിഞ്ഞമാസം 29നായിരുന്നു കേസില്‍ ഉത്തര പ്രദേശ്‌ പോലീസ് കുറ്റപത്രം നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.