ബറേലി, ഉത്തര്‍ പ്രദേശ്: അസുഖ ബാധിതയായ മുത്തശ്ശിയ്ക്ക് അവരുടെ അന്തിമാഭിലാക്ഷം സാധിച്ചുകൊടുത്ത് ബന്ധുക്കള്‍ കുടുങ്ങി...!!


COMMERCIAL BREAK
SCROLL TO CONTINUE READING

മുത്തശ്ശിയ്ക്ക് തന്‍റെ പേരക്കുട്ടിയുടെ വിവാഹം നടന്നു കാണണമെന്നായിരുന്നു ആഗ്രഹം. അതനുസരിച്ച് 12 വയസ്സുകാരിയായ പെണ്‍കുട്ടിയ്ക്ക് പറ്റിയ വരനെയും മാതാപിതാക്കള്‍ കണ്ടെത്തി. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം 12 വയസ്സുകാരിയായ പെണ്‍കുട്ടിയും 10 വയസ്സുകാരനായ വരനും തമ്മിലുള്ള വിവാഹം ഹൈന്ദവ ആചാര പ്രകാരം മാതാപിതാക്കള്‍ നടത്തുകയായിരുന്നു.


ഉത്തര്‍പ്രദേശിലെ ബറേലിയ്ക്കടുത്ത് ഇനായത്ത്പുര്‍ ഗ്രാമത്തിലാണ് ശൈശവ വിവാഹം നടന്നത്. എന്നാല്‍,  12 വയസ്സുകാരിയും 10 വയസ്സുകാരനും തമ്മിലുള്ള വിവാഹം പുറത്തറിഞ്ഞതോടെ സംഭവത്തില്‍ പോലീസ് ഇടപെട്ടു.


കഴിഞ്ഞയാഴ്ചയായിരുന്നു ശൈശവ വിവാഹം നടന്നത്. അസുഖബാധിതയായ പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ അന്തിമാഭിലാക്ഷമെന്ന നിലയിലാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്നായിരുന്നു ബന്ധുക്കള്‍ പോലീസിന് നല്‍കിയ വിശദീകരണം. കൂടാതെ, ചടങ്ങുകളുടെ ഒരുഘട്ടം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും ബാക്കി ചടങ്ങുകള്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രമേ നടത്തൂവെന്നും ബന്ധുക്കള്‍ പറഞ്ഞു.


ഹൈന്ദവ ആചാര പ്രകാരം വിവാഹ സമയത്ത് നടത്തുന്ന "സാത്ത് ഫേറ" (Seven Rounds with seven promises) യുടെ പാതി മാത്രമേ നടത്തിയിട്ടുള്ളൂ എന്നും ബാക്കി ഭാഗം വധൂവരന്മാര്‍ക്ക് പ്രായപൂര്‍ത്തിയായശേഷം മാത്രമേ നടത്തൂ എന്നും മാതാപിതാക്കള്‍ അറിയിച്ചു.  


വാല്മീകി സമുദായത്തില്‍ന്നിന്നുവരാണ് വരനും വധുവും. കൂടാതെ, ഇരുവരുടെയും മാതാപിതാക്കള്‍ തൊഴിലാളികളാണ് എന്നാണ് റിപ്പോര്‍ട്ട്.


എന്നാല്‍, ശൈശവ വിവാഹത്തിനെതിരെ ഉത്തര്‍ പ്രദേശ്‌ പോലീസ് കേസെടുത്തു. കൂടാതെ, പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കെതിരേ FIR  രജിസ്റ്റര്‍ ചെയ്‌തതായും ന്നും അന്വേഷണം തുടരുകയാണെന്നും ഫരീദ്പുര്‍ എ.എസ്.പി. അഭിമന്യൂ മാംഗ്ലിക് പറഞ്ഞു.


കൂടാതെ, സംഭവത്തില്‍ ചൈല്‍ഡ് ലൈനും ശിശു സംരക്ഷണ സമിതിയും ഇടപെട്ടിരിയ്ക്കുകയാണ്. കുട്ടികളുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കൗണ്‍സിലി൦ഗ് നല്‍കാന്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തീരുമാനിച്ചു. കൂടാതെ, ഇരുവരുടെയും മാതാപിതാക്കളോട് രേഖകള്‍ സഹിതം ഹാജരാകാന്‍ ശിശു സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു.