ചൈന സംഘർഷ സാഹചര്യം സൃഷ്ടിക്കുന്നു; ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്ന് മുന്നറിയിപ്പുമായി കരസേനാ മേധാവി
അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി: ∙അതിർത്തിയിൽ ചൈന നടത്തുന്ന നീക്കങ്ങളിൽ ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ എംഎം നരവാനേ. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളുടെ പിന്തുണയോടെ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളെ തടയാനുള്ള ജാഗ്രതയും അതിർത്തിയിൽ പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...