ഇന്ത്യയുടെ നയതന്ത്ര വിജയം, കാണാതായ യുവാക്കളെ കൈമാറി ചൈന!!
വിജയം കണ്ട് ഇന്ത്യയുടെ നയതന്ത്രം.... ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശത്ത് തര്‍ക്കം രൂക്ഷമാവുന്നതിനിടെ കാണാതായ യുവാക്കളെ ചൈനീസ് ലിബറേഷന്‍ ആര്‍മി ഇന്ത്യക്ക് കൈമാറി.
ന്യൂഡല്‍ഹി: വിജയം കണ്ട് ഇന്ത്യയുടെ നയതന്ത്രം.... ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശത്ത് തര്‍ക്കം രൂക്ഷമാവുന്നതിനിടെ കാണാതായ യുവാക്കളെ ചൈനീസ് ലിബറേഷന്‍ ആര്‍മി ഇന്ത്യക്ക് കൈമാറി.
അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്ന് കാണാതായ 5 യുവാക്കളെയാണ് ചൈനീസ് ലിബറേഷന്‍ ആര്‍മി ഇന്ത്യക്ക് കൈമാറിയത്. സൈന്യം ഈ വാര്‍ത്ത സ്ഥിരീകരിച്ചു.
തങ്ങളുടെ ഭൂപ്രദേശത്ത് വച്ച് യുവാക്കളെ കൈമാറിയതായി ചൈനീസ് സൈനിക വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
'അപ്പര്‍ സുബാന്‍സിരിയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്തുനിന്നു സെപ്റ്റംബര്‍ 2 മുതല്‍ കാണാതായ 5 വേട്ടക്കാരെ, ഇന്ത്യന്‍ സൈന്യത്തിന്‍റെ നിരന്തര ഇടപെടലിന്‍റെ ഫലമായി കണ്ടെത്തി. കാണാതായ ഇന്ത്യക്കാരെ അവരുടെ ഭാഗത്തു കണ്ടെത്തിയെന്ന് ചൈനീസ് സേന സെപ്റ്റംബര്‍ എട്ടിനു ഹോട്‍ലൈനിലൂടെ സ്ഥിരീകരിച്ചിരുന്നു. 12ന് ഇവരെ കൈമാറി.'- തേസ്‌പുര്‍ ഡിഫന്‍സ് പിആര്‍ഒ ട്വിറ്ററില്‍ അറിയിച്ചു.
കിബുത്തു അതിര്‍ത്തിയില്‍ വച്ചായിരുന്നു ഇവരെ കൈമാറ്റം ചെയ്തത്.യുവാക്കളുടെ ഫോട്ടോ ഉള്‍പ്പെടെ പങ്കുവച്ച് തേസ്പൂര്‍ ഡിഫന്‍സ് പിആര്‍ഒ ട്വിറ്ററിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അരുണാചല്‍ പ്രദേശില്‍നിന്നുള്ള യുവാക്കള്‍ അതിര്‍ത്തി കടന്ന് എത്തിയതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അറിയിച്ചെന്നും ശനിയാഴ്ച ഏതു സമയത്തും കൈമാറിയേക്കാമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
Also read: ഇന്ത്യ ചൈന ചർച്ചകൾ തുടരും; സേന പിന്മാറ്റം വേഗത്തിൽ വേണമെന്ന് ധാരണ..!
സൈന്യം നല്‍കുന്ന സൂചന അനുസരിച്ച് വേട്ടക്കാരായ യുവാക്കളെ സെപ്റ്റംബര്‍ 2 മുതലാണ് കാണാതായത്. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലെ അതിര്‍ത്തിയില്‍ വെച്ചാണ് ഇവരെ കാണാതായത്. ഇക്കാര്യം ഇന്ത്യന്‍ സൈന്യം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഹോട്ട് ലൈന്‍ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.
Also read: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷ൦, വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണ്ണായക കൂടിക്കാഴ്ച!!
ഇതിനുളള മറുപടിയായി യുവാക്കളെ തങ്ങള്‍ കണ്ടെത്തിയെന്ന് ചൈന അറിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ യുവാക്കളെ വിട്ടുതരണമെന്ന ആവശ്യം ഇന്ത്യ ശക്തമായി ഉന്നയിച്ചു. ഇതേത്തുടര്‍ന്നാണ് യുവാക്കളെ കൈമാറിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.