China Releases Standard Map: വീണ്ടും തനിനിറം കട്ടി ചൈന... അരുണാചൽ പ്രദേശ്, അക്‌സായ് ചിൻ, തായ്‌വാൻ, തർക്കമുള്ള ദക്ഷിണ ചൈനാ കടൽ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ തർക്ക പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ഭൂപടം പുറത്തിറക്കി ചൈന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്റ്റ്‌ 28നാണ് ചൈന പുതിയ ഭൂപടം പുറത്തിറക്കിയത്. 2023 എഡിഷൻ 'സ്റ്റാൻഡേർഡ് മാപ്പ്' എന്ന പേരിലാണ് വെബ്സൈറ്റിൽ ഭൂപടമുള്ളത്. പുതിയ ഭൂപടം ഇതിനോടകം തന്നെ വിവാദത്തിലായിട്ടുണ്ട്. 


Also Read:   UP BJP Youth Wing: പോലീസിനെ ഭീഷണിപ്പെടുത്തി, ഉത്തര്‍ പ്രദേശ്‌ ബിജെപി യുവജന വിഭാഗം നേതാവിനെതിരെ കേസ് 
 
തിങ്കളാഴ്ച സെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയിൽ നടന്ന സർവേയിംഗ് ആൻഡ് മാപ്പിംഗ്   പബ്ലിസിറ്റി ഡേയുടെയും നാഷണൽ മാപ്പിംഗ് അവയർനെസ് പബ്ലിസിറ്റി വീക്കിന്‍റെയും ആഘോഷ വേളയിലാണ് ചൈന പുതിയ  'സ്റ്റാൻഡേർഡ് മാപ്പ് 2023' പുറത്തിറക്കിയത്. നാച്ചുറൽ റിസോഴ്സ് മന്ത്രാലയമാണ് പുതിയ ഭൂപടം പുറത്തിറക്കിയിരിക്കുന്നത്. മന്ത്രാലയത്തിന്‍റെ സ്റ്റാൻഡേർഡ് മാപ്പ് വെബ്‌സൈറ്റിലാണ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 


Also Read:  Lok Sabha Elections 2024: ഡിസംബറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ്? ബിജെപി ഹെലികോപ്റ്ററുകള്‍  ബുക്ക് ചെയ്തതായി മമത ബാനര്‍ജി


ചൈന പുതിയ ഭൂപടം ഇറങ്ങിയതിന് പിന്നാലെ ഇതിനെച്ചൊല്ലിയുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിൽ അതിർത്തി വിഷയത്തിൽ സമവായത്തിലെത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ഭൂപടം ചൈന പുറത്തിറക്കിയത്.  


ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായി അതിര്‍ത്തി സംബന്ധിച്ച അഭിപ്രായവ്യത്യാസം തുടരുന്ന അരുണാചൽ പ്രദേശ്, അക്സായി ചിൻ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ചൈനയുടെ പുതിയ ഭൂപടമെന്നത് വരുംദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽതന്നെ ചർച്ചയായേക്കും. ചൈന പുറത്തിറക്കിയ പുതിയ ഭൂപടം ദേശീയ രാഷ്രീയത്തില്‍ തന്നെ കോളിളക്കം സൃഷ്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.