ന്യുഡൽഹി:  ഇന്ത്യൻ സൈന്യത്തിന്റെ ഒരു കമ്പനിയെ മുഴുവൻ ചൈന വളഞ്ഞിട്ട് കുറുക്കിലാക്കിയതായി റിപ്പോർട്ട്.  ഒരു കമ്പനി സൈന്യം എന്നുപറയുമ്പോൾ ഏതാണ്ട് 120 പേരടങ്ങുന്ന സംഘമാണ്.  ചൈന നമ്മുടെ സൈനികരുടെ നേർക്ക് തോക്ക് ചൂണ്ടിയാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന ലഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഡൽഹി നിവാസികൾക്ക് ആശ്വാസ വാർത്ത; കോറോണ ടെസ്റ്റിന്റെ റേറ്റ് കുറച്ചു... ! 


വെടിയുതിർക്കാൻ സർക്കാരിൽ നിന്നും അനുമതി ഇല്ലാത്തതിനാൽ നിസ്സഹായരായിരുന്ന ഇന്ത്യൻ സൈനികർ മരണം ഏറ്റുവാങ്ങുകയായിരുന്നുവെന്ന് പ്രതിരോധ വൃത്തങ്ങൾ പറയുന്നു.  മാത്രമല്ല ഇരുരാജ്യങ്ങളുടെ സൈനികർ തമ്മിൽ നടന്നത് മല്ലയുദ്ധമല്ലയെന്നും ചൈനീസ് പട്ടാളം എല്ലാവിധ ആയുധങ്ങളും ഉപയോഗിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. 


കിഴക്കൻ ലഡാക്കിൽ  എൽഎസിയ്ക്ക് സമീപം 14 നമ്പർ പെട്രോളിങ് പോയിന്റിൽ വച്ച് ഇന്ത്യൻ സൈനികരെ അവർ വളയുകയും തുടർന്ന് ചനീസ് പട സൈനികരെ വളരെ ക്രൂരമായ രീതിയിൽ ആക്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.  ഏതാണ്ട് ഒരു ആറുമണിക്കൂറോളം ഇരുവരും പോരാടിയിരുന്നുവെന്നാണ് സൂചന. മാത്രമല്ല ഇന്ത്യൻ സൈനികരെ പിന്തുടരുന്നതിന് ചൈന തെർമൽ ഇമേജിങ് ഡ്രോണുകൾ ഉപയോഗിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്. 


Also read: സുശാന്തിന്റെ കോൾ എടുക്കുന്നത് വെറും രണ്ട് സുഹൃത്തുക്കൾ മാത്രം...! 


സൈനികതലത്തിൽ നടത്തിയ ചർച്ചയിൽ പറഞ്ഞപോലെ ചൈനീസ് സംഘം പിൻമാറിയോ എന്നാറിയാനാണ് വീരമൃത്യുവരിച്ച കേണൽ സന്തോഷ് ബാബുവിന്റെ'സംഘം സ്ഥലത്തെത്തിയത്.  അവിടെ എത്തിയപ്പോൾ ഗാൽവാൻ തീരത്ത് ഒരു ടെൻഡ് കാണുകയും ഇന്ത്യൻ സൈന്യം അത് പൊളിച്ചു നീക്കുകയും ചെയ്തു.  ഇതാണ് സംഘർഷത്തിന് കാരണമായത്.   


ജൂൺ ആറിന് നടന്ന ചർച്ചയിൽ ഈ സ്ഥലത്തെ ടെൻഡുകൾ നീക്കമെന്ന് ചൈന സമ്മതിച്ചിരുന്നു.  അതുവഴി നിശ്ചിതഭാഗം  ഒഴിച്ചിട്ടുകൊണ്ട് ഇരുഭാഗത്തെയും പട്ടാളക്കാരെ വേർതിരിക്കുന്ന മേഖല സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.  പക്ഷേ അവിടെവച്ച്  ചൈനീസ് പട ഇന്ത്യൻ സൈനികരെ കുരുക്കുകയും അവരെ അതിക്രൂരമായി  ആക്രമിക്കുകയും ചെയ്തു.  ഇതിനിടയിൽ നിരവധി പട്ടാളക്കാർ ഗാൽവൻ നദിയിലേക്ക് വീണതായും റിപ്പോർട്ടുകൾ ഉണ്ട്.