ഡെറാഡൂൺ:  ഉത്തരാഖണ്ഡില്‍ ചൈനീസ് കയ്യേറ്റം നടന്നതായി സ്ഥിരീകരണം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറിയതായി അറിയിച്ചത്. ചമോലി ജില്ലയിലാണ് കയ്യേറ്റം. പ്രദേശത്തെ പ്രധാനപ്പെട്ട കനാല്‍ കൈയ്യേറാന്‍ ചൈനക്ക് കഴിയാത്തത് ആശ്വാസകരമാണെന്നും ഹരീഷ് റാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു കാശ്മീരിലെ 3,80,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അവകാശപ്പെടുന്നതോടൊപ്പം അരുണാചല്‍ പ്രദേശിന്റെ 90,0000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.


 ലഡാക്കിലെ ചുമൂര്‍ പ്രദേശത്ത്‌ ചൈനീസ്‌ സൈന്യം അതിര്‍ത്തിയില്‍ നിന്നും 200 മീറ്ററോളം ഇന്ത്യന്‍ മണ്ണ് കയ്യേറിയതായി സൈനിക വൃത്തങ്ങള്‍ മുമ്പ്​ വെളിപ്പെടുത്തിയിരുന്നു. കാലാ കാലങ്ങളായി ചുമൂര്‍ തങ്ങളുടെ പ്രദേശ​െമന്നാണ്​ ചൈനയുടെ അവകാശപ്പെടുന്നത്​.