ന്യുഡൽഹി:  ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെയ്പ്പ് നടന്നുവെന്ന സ്ഥിരീകരണവുമായി ചൈന രംഗത്ത്.  ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയിയുടെ ആരോപണമനുസരിച്ച് ഇന്ത്യൻ സേനയാണ്  ആദ്യം വെടിവച്ചതെന്നാണ്.  എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ചൈനയുടെ കടന്നുകയറ്റം ഇന്ത്യ ചെറുത്തുവെന്ന് ചില വാർത്താ ഏജൻസികൾ റിപ്പോർട്ട്  ചെയ്യുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.  നാൽപ്പത് കൊല്ലത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെയ്പ്പ് നടക്കുന്നത്.  


Also read: ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിക്കാൻ ജപ്പാനും രംഗത്ത്


ജൂണിൽ ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.  ഇതിനെ തുടർന്ന് സ്ഥിതി കൂടുതൽ വഷളാകുകയും ചെയ്തു.  കഴിഞ്ഞ 3 മാസമായി 5 ലെഫ്റ്റനന്റ് ജനറൽ ലെവൽ ചർച്ചകൾ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നു കൂടാതെ പ്രതിരോധ മന്ത്രിമാരും തമ്മിൽ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.  


ഇരുരാജ്യങ്ങളും പാംഗോഗ് തീരത്ത് സൈനിക ശക്തി വർധിപ്പിച്ചിട്ടുണ്ട് മാത്രമല്ല വൻ ആയുധ ശേഖരവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.