വൈറൽ വീഡിയോ: നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുകയാണെങ്കിൽ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ അവരുടെ പരിശീലനം ലഭിച്ച നായ്ക്കളുമായി ട്രെയിനിൽ യാത്ര ചെയ്യുന്നതോ സ്റ്റേഷനുകളിൽ സഞ്ചരിക്കുന്നതോ നിങ്ങൾ കണ്ടിരിക്കാം. അന്താരാഷ്ട്ര യോഗാ ദിനത്തിൽ സൈന്യത്തിലെ നായ്ക്കൾ യോഗ ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. എന്നാൽ ഡൽഹി മെട്രോ സ്റ്റേഷനിൽ ഒരു നായ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനൊപ്പം യോ​ഗ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനൊപ്പം വളരെ അച്ചടക്കത്തോടെ നായ യോ​ഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിഐഎസ്എഫിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ഒരു കറുത്ത നായ തന്റെ പരിശീലകനൊപ്പം യോഗ ചെയ്യുന്നതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിരാവിലെ കുറച്ച് യാത്രക്കാർ മാത്രം സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്താണ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 'ഡിഫൻഡേഴ്‌സ് ഓഫ് ഭാരത്' എന്ന പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മനുഷ്യരെ അനുകരിച്ച് നായ യോ​ഗ ചെയ്യുന്നതിന്റെ മനോഹരമായ ദൃശ്യം കാണാൻ സാധിക്കും.



നായ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥന് അഭിമുഖമായി ഇരിക്കുകയാണ്. തുടർന്ന് ഉദ്യോ​ഗസ്ഥൻ ചെയ്യുന്ന വ്യായാമം അനുകരിച്ച് നായയും വളരെ കൃത്യമായി ചെയ്യുന്നു. നിരവധി യാത്രക്കാർ അവരുടെ ഫോണിൽ മനോഹരമായ ഈ കാഴ്ച ചിത്രീകരിക്കുന്നത് കാണാമായിരുന്നു. ഇൻസ്റ്റഗ്രാമിൽ 'ഡിഫൻഡേഴ്‌സ് ഓഫ് ഭാരത്' എന്ന പേജിൽ പങ്കുവച്ച വീഡിയോ 18,000ൽ അധികം കാഴ്ചക്കാരെ നേടി. 1,100 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.