ന്യൂഡല്‍ഹി: പൗരത്വ ഭേദഗത ബില്ലിനെതിരെ (Citizenship Amendment Act) പ്രതിഷേധം ഇന്നും രാജ്യതലസ്ഥാനത്ത് ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയില്‍ ഡല്‍ഹി പോലീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ക്രിമിനൽ പ്രതിച്ഛായയുള്ള ആളുകളെ നിരീക്ഷിക്കുകയുമാണ്‌ ഡല്‍ഹി പോലീസ്. കൂടാതെ,, പ്രശ്നബാധിത മേഖലകളില്‍ വീഡിയോഗ്രാഫി, ഡ്രോണുകൾ എന്നിവ വഴി നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.


കൂടാതെ, രഹസ്യാന്വേഷണ ഏജൻസി ഈ പ്രദേശങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കുകയും ജാഗ്രത പാലിക്കാൻ ഡല്‍ഹി  പോലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. 


Also read: Citizenship Amendment Act: സ്റ്റേയില്ല, കേന്ദ്രത്തിന് നോട്ടീസ്


ഇന്നലെ ഉച്ചയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ സീ​ലം​പുരി​ലാ​ണ് റോ​ഡി​ലി​റ​ങ്ങി​യ സ​മ​ര​ക്കാ​രും പോ​ലീ​സും തമ്മില്‍ ഏ​റ്റു​മു​ട്ടി​യിരുന്നു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഒ​രു പോ​ലീ​സ് ബൂ​ത്തി​ന് തീ​യി​ടു​ക​യും ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ക​ട​ന്നു​പോ​യ വ​ഴി​ക​ളി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളും ബ​സു​ക​ളും ത​ക​ര്‍​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഡ​ല്‍​ഹി ദ​രി​യാ​ഗ​ഞ്ചി​ലും പ്ര​തി​ഷേ​ധം ന​ട​ന്ന​തോ​ടെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി.യിരിക്കുകയാണ്. 


അതേസമയം, പ്രശ്നസാധ്യത കണക്കിലെടുത്ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ അ​ട​ച്ചി​ട്ട് വി​ദ്യാ​ര്‍​ഥീപ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് അ​റു​തി വ​രു​ത്തി​യിരിക്കുകയാണ് സര്‍ക്കാര്‍.


Also read: CAA: ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു, 5 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു


സ​മാ​ധാ​നം കാ​ത്തുസൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ല്‍ ഒ​രുത​ര​ത്തി​ലു​ള്ള അ​ക്ര​മ​വും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. അ​ഭി​പ്രാ​യ​ങ്ങ​ള്‍ സ​മാ​ധാ​ന​പ​ര​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു കേ​ജ​രി​വാ​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു.


ജ​ന​ങ്ങ​ള്‍ ഒ​രു ത​ര​ത്തി​ലു​ള്ള അ​ക്ര​മ​വും ന​ട​ത്ത​രു​തെ​ന്ന് ഡ​ല്‍​ഹി ലെ​ഫ്. ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ലും അ​ഭ്യ​ര്‍​ഥി​ച്ചു.


സ്ഥി​തി​ഗ​തി​ക​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ ഡ​ല്‍​ഹി പോ​ലീ​സ് മേ​ധാ​വി​യും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.