ബിജെപി നേതാവിന്‍റെ ബൈക്കില്‍ ഇരുന്നതോടെ ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

50 ലക്ഷം രൂപ വില വരുന്ന Harley Davidson സൂപ്പര്‍ ബൈക്ക് ഓടിച്ചതോടെയാണ് ബോബ്ഡെ വാര്‍ത്തകളില്‍ ഇടം നേടിയത്.  ബൈക്കുകളോട് തനിക്ക് അതിയായ അവേശമുണ്ടെന്നും നേരത്തെ സ്വന്തമായി ഒരു ബൈക്ക് ഉണ്ടായിരുന്നുവെന്നും 64കാരനായ ബോബ്ഡെ പറയുന്നു.


Harley Davidson CVO 2020 ബൈക്കില്‍ ഇരിക്കുന്ന ബോബ്ഡെയുടെ ചിത്രമാണ്‌  ഞായറാഴ്ച ട്വിറ്ററിൽ വൈറലായത്. ചീഫ് ജസ്റ്റിസിന്റെ ജന്മനാടായ നാഗ്പൂരില്‍ വച്ചാണ് ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. 


അടി, ഇടി, തൊഴി, സിഗരറ്റ് കൊണ്ട് പൊള്ളിക്കല്‍; നാല് വര്‍ഷമായി ഭാര്യയുടെ പീഡനം സഹിച്ച് യുവാവ്


ചിലര്‍, ബോബ്ഡെയുടെ മാസ് ലുക്കിനെ അഭിനന്ദിക്കുമ്പോള്‍ മറ്റു ചിലര്‍ മാസ്ക്കോ ഹെല്‍മറ്റോ ധരിക്കാതെ ബൈക്കിലിരിക്കുന്ന ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയാണ്. എന്നാല്‍, ബോബ്ഡെ ബൈക്കോടിച്ചിട്ടില്ലെന്നും ഡെമോയ്ക്കായി അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിച്ച ബൈക്കില്‍ വെറുതെ കയറി ഇരിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. 



കൂടാതെ, ചീഫ് ജസ്റ്റിസ് മാസ്ക് ധരിച്ചിരുന്നെന്നും ബൈക്കില്‍ കയറിയപ്പോള്‍ അഴിച്ചുവച്ചതാണെന്നും സൂചനയുണ്ട്. 2019ല്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ബോബ്ഡെ നിരവധി അഭിമുഖങ്ങളില്‍ തനിക്ക് ബൈക്കിനോടുള്ള ഇഷ്ടത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. 


മുതലയുടെ ആക്രമണം; വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം


അയോധ്യ കേസ് ഉൾപ്പെടെയുള്ള സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്ന ചീഫ് ജസ്റ്റിസ് കൊറോണ വൈറസ് ലോക്ക്ഡൌണിനെ തുടര്‍ന്ന്  വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് വാദം കേൾക്കുന്നത്.


കൊറോണ വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ കറുത്ത കോട്ടുകളും ഗൗണുകളും ഉപേക്ഷിച്ച് വെള്ള ഷര്‍ട്ടും നെക്ക് ബാന്‍ഡും ഉപയോഗിക്കണമെന്നു അദ്ദേഹം അടുത്തിടെ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 


കൊറോണ വൈറസ് മുൻകരുതലുകളുടെ ഭാഗമായി ജഗന്നാഥ് രഥയാത്ര ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രഥയാത്ര അനുവദിച്ചാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.