മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കയ്യേറ്റക്കാരെ ഒഴിക്കുപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷ വാര്‍ത്ത അറിയാതെ മഥുര എം.പി കൂടിയായ ഹേമമാലിനി. മുംബൈയിലെ മധ് ദ്വീപില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടയില്‍ തന്‍റെ ഫോട്ടോകള്‍ ട്വിറ്റില്‍ പോസ്റ്റ് ചെയ്ത ഹേമമാലിനി വിവാദത്തിലകപ്പെട്ടത്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച രാത്രിയില്‍ ജവഹര്‍ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് പൊലീസും കയ്യേറ്റക്കാരും തമ്മില്‍  സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ മഥുര മുകുള്‍ ദ്വിവേദി പൊലീസ് സുപ്രണ്ട് സന്തോഷ് യാദവും ഒരു എസ്‌ഐയും കൂടാതെ 22 പ്രതിഷേധക്കാരുമാണ് കൊല്ലപ്പെട്ടത് .


സ്വന്തം നിയോജക മണ്ഡലത്തില്‍ ഉണ്ടായ കലാപ വാര്‍ത്തകള്‍ അറിയാതെ സിനിമാ സെറ്റില്‍ നിന്നും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങള്‍ രംഗത്തത്തെിയ മസാഹചര്യത്തില്‍  ചിത്രങ്ങള്‍ ഒഴിവാക്കുകയും തന്‍റെ പ്രിയപ്പെട്ട സ്ഥലത്ത് നിന്നും ദുഖകരമായ വാര്‍ത്തയാണ് വരുന്നതെന്നും ട്വീറ്റ് ചെയ്തു  . കൃത്യനിര്‍വഹണത്തിനിടെ പൊലീസുകാര്‍ കൊല്ലപ്പെട്ടതില്‍ ഖേദം രേഖപ്പെടുത്തിയും അവര്‍ ട്വീറ്റ് ചെയ്തു. തന്‍റെ സാന്നിധ്യം അവിടെ  ആവശ്യമുണ്ട്, അതുകൊണ്ടുതന്നെ താന്‍ മുംബൈയില്‍ നിന്ന് മഥുരയിലേക്ക് പോവുകയാണെന്നും  ട്വിറ്ററിലൂടെ അറിയിച്ചു.