മഥുര സംഘര്‍ഷം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ പിസി ഘോഷ്, അമിതാവാ റോയ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജിയിലെ വാദം കേള്‍ക്കുന്നത്.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ പിസി ഘോഷ്, അമിതാവാ റോയ് എന്നിവരുടെ ബെഞ്ചാണ് അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം കേള്‍ക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്വദിന്‍ ഭാരത് ആന്തോളന്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മഥുര പാര്‍ക്ക് കൈയ്യേറിയ മൂവായിരത്തോളം പേരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചപ്പോളാണ് സംഘര്‍ഷമുണ്ടായത്. ഇതുവരെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ 29 പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു.