CBSE Board Exam 2021: Entrance, പ്ലസ് ടു എക്‌സാമുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള ഉന്നത തല യോഗം നാളെ
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മെയ് 23 ന് രാവിലെ 11.30 യ്ക്ക് ഓൺലൈനായി ആണ് ഉന്നതതല യോഗം ചേരുന്നത്.
Thiruvananthapuram: സിബിഎസ്ഇ പ്ലസ് ടു ( CBSE Plus Two) എക്‌സാമുകളെ കുറിച്ചും എൻട്രൻസ് എക്‌സമുകളെ കുറിച്ചും ചർച്ച ചെയ്യാനുള്ള ഉന്നതതല യോഗം മെയ് 23 ന് ചേരും. ഉന്നതതല യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാരും, വിദ്യാഭ്യാസ സെക്രട്ടറിമാരും, സംസ്ഥാന പരീക്ഷ ബോർഡുകളിലെ ചെയർപേഴ്സൺമാരും യോഗത്തിൽ പങ്കെടുക്കും.
കോവിഡ് (Covid 19) രോഗബാധയുടെ പശ്ചാത്തലത്തിൽ മെയ് 23 ന് രാവിലെ 11.30 യ്ക്ക് ഓൺലൈനായി ആണ് ഉന്നതതല യോഗം ചേരുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ 'നിഷാങ്ക്', കേന്ദ്ര വനിതാ-ശിശു മന്ത്രി സ്മൃതി സുബിൻ ഇറാനി, കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യോഗത്തിൽ അധ്യക്ഷത വഹിക്കും
ഉന്നതതല യോഗത്തിന് മുന്നോടിയായി ഡോ രമേഷ് പോക്രിയാൽ നിശങ്ക് വിദ്യാർഥികളോടും, അധ്യാപകരോടും, രക്ഷാകർത്തകളോടും അവരുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും ട്വിറ്ററിലൂടെ അറിയിക്കാൻ ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വം മനസ്സിൽ വെച്ച് കൊണ്ട് തന്നെ പരീക്ഷ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയവും സിബിഎസഇയും ആലോചിച്ച് കൊണ്ടിരിക്കുകയാണ്. പരീക്ഷ തീയതികൾ തീരുമാനിക്കാൻ ഉന്നതതല വിദ്യാഭയസ വകുപ്പ് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും രമേശ് പോക്രിയാൽ കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy