ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം വന്നതോടെ ഇന്ത്യ ശക്തമായ സാമ്പത്തിക പാതയിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കള്ളപ്പണത്തില്‍ നിന്നും അഴിമതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുകയെന്നതാണ് തന്‍റെ പ്രധാന ലക്ഷ്യം. ഇന്ത്യയിന്ന് കറന്‍സി രഹിത ഡിജിറ്റല്‍ ഇടപാടിലേക്കുള്ള ലക്ഷ്യപൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.


നോട്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ കോലാലംപൂരില്‍ നടന്ന എക്കോണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് ലീഡേഴ്സ് കോണ്‍ക്ലേവ് 2016 ല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി. 


 



 


ഇപ്പോഴുണ്ടായിട്ടുള്ള നടപടി രാജ്യത്ത് തൊഴിലവസരങ്ങളും അല്ലെങ്കില്‍ സ്വയം തൊഴില്‍ അവസരങ്ങളും ഒരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.


വരും വര്‍ഷത്തോടെ ജിഎസ്ടി പൂര്‍ണമായും നടപ്പാക്കാനാവും. വിദേശ നിക്ഷേപകര്‍ക്കായി കൂടുതല്‍ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.