ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഉണ്ടായ മേഘവിസ്‌ഫോടനം വൻ നാശം വിതച്ചു.  തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളിൽ ഇന്ന് വൈകുന്നേരമാണ് മേഖ വിസ്‌ഫോടനം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ആളപായത്തിനെക്കുറിച്ച് കൃത്യമായ റിപ്പോർട്ട് ഇല്ലെങ്കിലും 15 പേരോളം മരണമടഞ്ഞുവെന്നാണ് സൂചന. നിരവധി വീടുകൾ പൂർണ്ണമായും തകർന്നു.  മൂന്ന് മേഖലകളിലുമായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. ഏഴ് പേർക്ക് പരിക്കേട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടും ഉണ്ട്. 


ഇവരെ പ്രദേശത്തെ സൈനിക ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.   ഹിമാലയൻ മലനിരകളുള്ള സ്ഥലമായതിനാൽ ദുരന്തത്തിന്റെ ആഘാതം വളരെ വലുതാണ് എന്നാണ് വിവരം ലഭിക്കുന്നത്.  മേഖലകളിൽ രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നു.  


Also Read: SBI ഉപഭോക്താക്കൾ‌ക്ക് വലിയ ആശ്വാസം! KYC ക്കായി ഇനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല! 


മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണമടഞ്ഞവരിൽ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവർ ഉത്തരാഖണ്ഡ് സ്വദേശികളാണെന്ന് ചമോലി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. 


കുറച്ചുനാളായി ഉത്തരാഖണ്ഡിൽ പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാകുകയാണ്. ഫെബ്രുവരിയിൽ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തിൽ നൂറിലധികം ആളുകൾക്കാണ് ജീവഹാനി സംഭവിച്ചത്.  കഴിഞ്ഞ മാസവും ചമേലിയിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം ഉണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.