കോയമ്പത്തൂർ: Coimbatore Blast: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്‌ഫോടനമുണ്ടായ സംഭവത്തിൽ വൻ ​ഗൂഢാലോചന നടന്നതായി പോലീസ് വ്യക്തമാക്കി.   മാത്രമല്ല പ്രതികൾ ലക്ഷ്യമിട്ടത് സ്ഫോടന പരമ്പരയാണോയെന്നും പോലീസിന് സംശയമുണ്ട് . സ്ഫോടനത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്ന കാര്യത്തിൽ അടക്കം കൃത്യമായ ആസൂത്രണം നടന്നുവെന്ന് പോലീസ് കണ്ടെത്തി.  സ്ഫോടക വസ്തുക്കൾ പലപ്പോഴായി പലരും വാങ്ങി മുബീന്റെ വീട്ടിൽ സൂക്ഷിച്ചുവെന്നും എല്ലാത്തിന്റെയും മാസ്റ്റർ മൈൻഡ് ജമേഷ മുബീൻ ആണെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്നതിന് നിർണായക തെളിവുകൾ; ജമേഷ മുബീന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി അന്വേഷണ സംഘം


സ്ഫോടക വസ്തുക്കൾ എങ്ങനെ വാങ്ങി എന്ന് പോലീസ്  പരിശോധിക്കുന്നുണ്ട്.  ഇത് ഓൺലൈനായി വാങ്ങിയതാണോയെന്ന കാര്യത്തിൽ പ്രമുഖ ഈ കൊമേഴ്‌സ് സൈറ്റുകളോട് വിവരം തേടി പോലിസ് കത്തെഴുതിയിട്ടുണ്ട്. അങ്ങനെയാണ് വാങ്ങിയതെങ്കിൽ ആര് വാങ്ങി? എങ്ങനെ പണം അടച്ചു? ഡെലിവറി നൽകിയ സ്ഥലം എന്നിവയുടെ വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്.  കഴിഞ്ഞ 2 വർഷത്തിനിടെ കോയമ്പത്തൂരിൽ നടത്തിയ പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ  വില്പനകളുടെ വിവരം ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയോട് അന്വേഷണസംഘം തിരക്കിയിട്ടുണ്ട്. കേസിൽ സ്‌ഫോടനത്തിൽ മരിച്ച മുബീന്റെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ വീടുകളിലും ജോലി സ്ഥലങ്ങളിലും പോലിസ് റെയ്ഡ് നടത്തിയിരുന്നു. വിൻസെന്റ് റോഡിലുള്ള മുബീന്റെ അടുപ്പക്കാരിൽ ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ  ലാപ്ടോപ് അന്വേഷണസംഘം പിടിച്ചെടുക്കുകയും സൈബർ അനലൈസിനായി കൈമാറിയിട്ടുമുണ്ട് .


Also Read: ശനി നേർരേഖയിൽ: ഈ രാശിക്കാർക്ക് ലഭിക്കും ധനവർഷം ഒപ്പം ആഗ്രഹ സാഫല്യവും! 


അതേസമയം കാർ ബോംബ് സ്ഫോടനക്കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിനു സാധ്യതയുണ്ട്.  മുബിന്റെ അടുപ്പക്കാരിൽ ചിലർ കസ്റ്റഡിയിലുണ്ടെന്നാന്നും സൂചനയുണ്ട്.   ഇതിനിടയിൽ കേസിൽ അറസ്റ്റിൽ ആയ അഞ്ചു പ്രതികളെ മൂന്നു ദിവസത്തേക്ക് അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ കിട്ടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ ഇതിനോടകം ശുപാർശ നൽകിയിട്ടുമുണ്ട്.  കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്ന DIG യുടെ നേതൃത്വത്തിലുള്ള NIA സംഘവും പ്രാഥമിക വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. പോലീസ് കണ്ടെടുത്ത 75 KG സ്ഫോടക ചേരുവകൾ എങ്ങനെ ശേഖരിച്ചുവെന്നതിന്റെ അന്വേഷണത്തിലാണ് സംഘം.  വിവിധ ഫോറൻസിക് പരിശോധനകളുടെ പ്രാഥമിക ഫലം ഇന്ന് അന്വേഷണ സംഘത്തിനു കിട്ടിയേക്കും.  അതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘത്തിന്റെ കൂടുതൽ നീക്കം.


Also Read: പാർക്കിൽ വച്ച് ഭർത്താവിനോട് വഴക്കിട്ട ഭാര്യ ചെയ്തത്..! വീഡിയോ വൈറൽ


ഇതിനിടയിൽ കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്നതിന് നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തിയതിൽ നിന്നുമാണ് ഇങ്ങനൊരു സംശയത്തിൽ അന്വേഷണ സംഘം എത്തിയത്. തന്റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം, സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം എന്നീ സ്റ്റാറ്റസുകളാണ് ഇയാൾ വാട്സ്ആപ്പിൽ ഇട്ടിരുന്നതെന്നാണ് വിവരം. അന്വേഷണ സംഘം വാട്സ്ആപ്പ് സ്റ്റാറ്റസ് പുറത്തുവിടുകയോ ഔദ്യോ​ഗിക സ്ഥിരീകരണം നൽകുകയോ ചെയ്തിട്ടില്ല. മാത്രമല്ല ഈ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ളതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പിടിയിലായ ഫിറോസ് ഇസ്മയിലിനെ 2019 ൽ ഐഎസ് ബന്ധത്തെ തുടർന്ന് ദുബായിൽ നിന്ന് തിരിച്ചയച്ചുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായും സൂചനയുണ്ട്. ജമേഷ മുബീന്റെ 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്. സ്ഫോടനത്തിന് പിന്നാലെ മുബീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ