രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു . തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികൾ രണ്ടായിരത്തിന് മുകളിലാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 2451 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241 ആയി ഉയർന്നു . കഴിഞ്ഞ ദിവസം 2380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഒരിടവേളയ്ക്ക് ശേഷം തമിഴ്നാട്ടിലും ആശങ്കയാവുകയാണ് കോവിഡ് കണക്കുകൾ . ചെന്നൈ ഐഐടിയിൽ 12 വിദ്യാർഥികൾക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് . 18 വിദ്യാർഥികളെ പരിശോധിച്ചതിലാണ് മൂന്നിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് . 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹിയിലാണ് നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് . കഴിഞ്ഞ ദിവസം 956പേർക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം ബാധിച്ചത് . സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് കഴിഞ്ഞ ദിവസം നിർബന്ധമാക്കി . പൊതുയിടങ്ങളിൽ മാസ്ക്ക് ധരിക്കാത്തവർക്കെതിരെ 500രൂപ പിഴ ചുമത്തും . 


രാജ്യത്ത് വീണ്ടും കേസുകൾ വർധിക്കുന്നതോടെ കോവിഡ് ജാഗ്രത ശക്തമാക്കുകയാണ് . ഡൽഹിക്ക് പുറമെ പഞ്ചാബിലും മാസ്ക്കുകൾ വീണ്ടും നിർബന്ധമാക്കി . മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ് . കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കാനായി അടുത്തയാഴ്ച യോഗം വിളിച്ചിട്ടുണ്ട് . 


ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിൽ കോവിഡ് കേസുകളിൽ വർധന തുടരുകയാണ് . ഗുരുഗ്രാമിൽ 250 അണുബാധ കേസുകളാണ് റിപ്പോർട്ട് ചെയ്തത് . മറ്റൊരു ജില്ലയായ ഫരീദാബാദിൽ 70 കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തെ ബാക്കിയുള്ള 20 ജില്ലകളിൽ 8 ജില്ലകളിൽ നിന്ന് 20 കേസുകള്‍ റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഗുരുഗ്രാമിൽ മാത്രം രേഖപ്പെടുത്തുന്നത്. 


ഒഡീഷയിലും കോവിഡ് കേസുകൾ കൂടി വരുന്നു . ജില്ലാ അധികാരികളും ആരോഗ്യ പ്രവർത്തകരും സാഹചര്യം നിരീക്ഷിച്ചുവരികയാണ് . സാഹചര്യത്തെ നേരിടാൻ പദ്ധതി തയാറാക്കാനും ആലോചനയുണ്ട് . 


ഗുജറാത്ത്,മധ്യപ്രദേശ്,കർണാടക,തമിഴ്നാട്,ഛത്തീസ്ഗഡ്,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്നുണ്ട് .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.