Congress വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടി, ലതികാ സുഭാഷ് വിഷയത്തില്‍ BJP നേതാവ് ഖുശ്ബു
ഇത്തവണയും നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം നല്‍കാതെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷിന്‍റെ നടപടിയില്‍ പ്രതികരണവുമായി BJP നേതാവ് ഖുശ്ബു.
Chennai: ഇത്തവണയും നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം നല്‍കാതെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷിന്‍റെ നടപടിയില്‍ പ്രതികരണവുമായി BJP നേതാവ് ഖുശ്ബു.
മുതിര്‍ന്ന വനിതാ നേതാവായ ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ച Congress പാര്‍ട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഖുശ്ബു (Kushboo) ഉന്നയിച്ചത്.
"Congress വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടിയാണ്. സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവും പരിഗണനയും ഈ പാര്‍ട്ടിയിലില്ല. നാക്കിനെല്ലില്ലാത്ത പോലെയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല, തമിഴ് നാട്ടിലും പുതുച്ചേരിയിലും സ്ത്രീകള്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിക്കുന്നുണ്ട്. കുടുംബവാഴ്ചയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഇതാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായത്", ഖുശ്ബു പറഞ്ഞു.
സീറ്റ് ലഭിക്കാത്ത തില്‍ തല മുണ്ഡനം ചെയ്ത ലതിക സുഭാഷിന്‍റെ നടപടിയിലും അവര്‍ പ്രതികരിച്ചു "ഇത് ദു:ഖകരവും ലജ്ജാകരവുമായ പ്രവൃത്തിയാണ് . ഒരു സ്ത്രീ തന്‍റെ പ്രതിഷേധം പ്രകടിപ്പിക്കാൻ ഇത്രയും കടുത്ത നടപടിയിലേയ്ക്ക് കടക്കേണ്ടതുണ്ടോ? അവരുടെ വാക്കുകൾ കേൾക്കാൻ പോലും പാര്‍ട്ടിയില്‍ ആരുമില്ല", ഖുശ്ബു പറഞ്ഞു.
അതേസമയം, ലതിക സുഭാഷ് ആവശ്യപ്പെട്ട ഏറ്റുമാനൂര്‍ സീറ്റ് ഇത്തവണ ജോസഫ് വിഭാഗത്തിനാണ് നല്‍കിയത്. ലതികയെ അനുനയിപ്പിക്കാന്‍ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ അവരുടെ വീട്ടിലെത്തിയിരുന്നു. ഏറ്റുമാനൂർ സ്ഥാനാർഥിയായ പ്രിൻസ് ലൂക്കോസ്, മോൻസ് ജോസഫ് തുടങ്ങിയവരാണ് ലതികയെ വീട്ടിലെത്തി കണ്ടത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുതെന്നായിരുന്നു നേതാക്കളുടെ അഭ്യര്‍ത്ഥന. എന്നാല്‍ വൈകിപ്പോയി എന്നായിരുന്നു ലതിക നല്‍കിയ മറുപടി.
ലതികയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നാണ് KPCC അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായ പ്പെട്ടത്. ലതികയ്ക്കും ഭര്‍ത്താവിനും മുന്‍പും സീറ്റ് നല്‍കിയിട്ടുണ്ട്. അവർക്കു കഴിഞ്ഞ തവണ സീറ്റു കൊടുത്തെങ്കിലും നിര്‍ഭാഗ്യവശാൽ വിജയിക്കാനായില്ല. ഇത്തവണയും സീറ്റ് കൊടുക്കാനാണ് ആഗ്രഹിച്ചത്. എന്നാൽ, ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിനു കൊടുക്കേണ്ടിവന്നു, മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ഏറ്റുമാനൂരില്‍ സ്വത്രന്ത്ര സ്ഥാനാര്‍ഥിയായി ലതിക സുഭാഷ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...