Rajastan Assembly Election 2023: 5 സംസ്ഥാനങ്ങളില്‍ അടുത്ത മാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ്  പ്രമുഖ  രാഷ്ട്രീയ പാര്‍ട്ടികള്‍....


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ നാലിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്  പ്രചാരണം മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് സധിച്ചു എങ്കില്‍ രാജസ്ഥാനില്‍ വെള്ളം കുടിയ്ക്കുകയാണ് പാര്‍ട്ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സംഭവിച്ച അതേ രാഷ്ട്രീയ കോലാഹലങ്ങള്‍ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് എന്നാണ് സൂചന.  


Also Read: Chhattisgarh Election 2023: ഛത്തീസ്ഗഡില്‍ 18 സിറ്റിംഗ് എംഎൽഎമാര്‍ക്ക് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ്‌ 
 
മുന്‍ തിരഞ്ഞെടുപ്പില്‍ കണ്ടതുപോലെ വന്‍ ഡിമാന്‍ഡ് മുന്നോട്ടു വയ്ക്കുകയാണ് ഇത്തവണയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്.  എല്ലാ മന്ത്രിമാർക്കും വീണ്ടും സീറ്റ് നല്‍കണമെന്നും ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയവർക്കും പിന്തുണച്ച സ്വതന്ത്രർക്കും സീറ്റ് നല്‍കണമെന്നുമാണ്  ഗെഹ്ലോട്ടിന്‍റെ നിബന്ധന. എന്നാൽ ഇത്  അംഗീകരിക്കാൻ ദേശീയ നേതൃത്വം തയ്യാറല്ല. 


Also Read:  Sushant Singh Rajput Case: സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് ആദിത്യ താക്കറെ
 


സ്ട്രാറ്റജിസ്റ്റ് സുനില്‍ കനുഗോലു നടത്തിയ സർവേയില്‍ അശോക്‌ ഗെഹ്ലോട്ട് മുന്നോട്ട് വച്ച പേരുകളില്‍ പലർക്കുമെതിരെ ജനരോഷം രൂക്ഷമാണ് എന്ന് കണ്ടെത്തല്‍. കൂടാതെ, കഴിഞ്ഞ വർഷം എംഎല്‍എമാരുടെ യോഗം ബഹിഷ്കരിച്ച് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച രണ്ട്  ഗെഹ്ലോട്ട്  പക്ഷ മന്ത്രിമാരും ഈ  പട്ടികയിലുണ്ട്. ഇതോടെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. ഇത് ദേശീയ നേതൃത്വവും അശോക്‌ ഗെഹ്ലോട്ടും തമ്മില്‍ വടംവലി ആരംഭിക്കുന്നതിന് വഴിതെളിച്ചു. ഇത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്ഥാനാര്‍ഥി പട്ടിക വൈകാന്‍ ഇടയാക്കിയിരിയ്ക്കുകയാണ്.  


കൂടാതെ, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ക്യാമ്പിൽ നിന്നുള്ള എംഎൽഎമാരുടെ ടിക്കറ്റുകൾ വെട്ടിക്കുറയ്ക്കുന്നതുപോലെ സച്ചിൻ പൈലറ്റ് ക്യാമ്പിലെ എംഎൽഎമാരുടെ ടിക്കറ്റും വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് മറ്റൊരു പ്രധാന വാർത്ത. 2020ൽ സച്ചിൻ പൈലറ്റിനൊപ്പം മത്സരിച്ച 19 എംഎൽഎമാരിൽ പത്തോളം എംഎൽഎമാരുടെ ടിക്കറ്റ് റദ്ദാക്കാം. എന്നിരുന്നാലും, ഈ 10 സീറ്റുകളിൽ സച്ചിൻ പൈലറ്റിന് ഇഷ്ടമുള്ള മറ്റ് നേതാക്കൾക്ക് ടിക്കറ്റ് നൽകാമെന്നും വൃത്തങ്ങൾ പറയുന്നു.


തര്‍ക്കങ്ങള്‍ക്കിടെയില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും എന്നാണ് സൂചന.  ആദ്യ പട്ടികയിൽ 100 ​​സ്ഥാനാർത്ഥികളുടെ പേരുകൾ ഉണ്ടാവാം. നിലവിലെ 45-50 എംഎൽഎമാരുടെ പേരുകൾ ആദ്യ പട്ടികയിൽ ഉണ്ടാകുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. 


നവംബർ 25 നാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി  നവംബർ 6 ആണ്. അതേസമയം, ബിജെപി 7 എംപിമാരടക്കമുള്ള  41 സ്ഥാനാര്‍ത്ഥികളെ നിർ‍ദേശിച്ച് ആദ്യ ഘട്ടിക ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.