Congress Crisis: `എന്ത് ത്യാഗത്തിനും തയ്യാർ` സോണിയ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷയായി തുടരും
Sonia Gandhi സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരാനാണ് നാലര മണിക്കൂർ നീണ്ട പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായിരിക്കുന്നത്.
ന്യൂ ഡൽഹി : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട ദയനീയ തോൽവി ചർച്ച ചെയ്യാൻ കൂടിയ പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ സോണിയ അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരാനാണ് നാലര മണിക്കൂർ നീണ്ട പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായിരിക്കുന്നത്.
സംഘടന തിരഞ്ഞെടുപ്പിന് ശേഷം പുതിയ അധ്യക്ഷൻ നിയമിക്കും. അതേസമയം കോൺഗ്രസിന്റെ സംഘടന ദൗർബല്യം പരിഹരിക്കാൻ സോണിയ ഇടപ്പെടണം പ്രവർത്തക സമിതി യോഗം നിർദേശിച്ചു. സോണിയ തന്റെ പിഴവ് ഏറ്റ് പറയുകയും ചെയ്തു. എന്ത് ത്യാഗത്തിനും താൻ തയ്യാറാണെന്ന് സോണിയ പ്രവർത്തക സമിതി യോഗത്തെ അറിയിച്ചു.
ALSO READ : സോണിയയും, രാഹുലും, പ്രിയങ്കയും രാജിക്ക്? പ്രഖ്യാപനം ഞായറാഴ്ച ഉന്നതതല യോഗത്തിലെന്ന് സൂചന
പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ തങ്ങൾ മൂന്ന് പേരും (സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി) രാജിക്ക് തയ്യാറാണെന്ന് സോണിയ ഗാന്ധി പ്രവർത്തക സമിതി യോഗത്തെ അറിയിച്ചു. പക്ഷെ CWC ഐക്യകണ്ഠേന സോണിയുടെ ആവശ്യം നിഷേധിക്കുകയായിരുന്നു എന്ന് കോൺഗ്രസ് വൃത്തത്തെ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഗാന്ധി കുടുംബത്തിൽ സമ്പൂർണ വിശ്വാസമെന്ന് പ്രവർത്തക സമിതി യോഗം. രാഹുൽ ഗാന്ധി ജനങ്ങളുമായി കൂടുതൽ ഇടപെടണമെന്ന് CWCയുടെ നിർദേശം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തന്ത്രങ്ങളെല്ലാം പിഴിച്ചയെന്നാണ് പ്രവർത്തക സമിതി യോഗത്തിന്റെ വിലയിരുത്തൽ. 2024 ലോക്സഭ തിരഞ്ഞെടുപ്പുൾപ്പെടെ ഇനി വരാനിരിക്കുന്ന ഇലക്ഷനുകൾക്ക് വേണ്ടി തയ്യാറെടുപ്പുകളാണ് കോൺഗ്രസിന് മുന്നിലുള്ളതെന്ന് പ്രവർത്തക സമിത യോഗം അറിയിച്ചു.
അതേസമയം ജി-23 നേതാക്കൾ കടുത്ത നിലപാടിലേക്ക് പ്രവേശിച്ചില്ല. ആരും രാജിസന്നദ്ധ അറിയിച്ചിട്ടില്ലയെന്ന് മല്ലികാർജ്ജുൻ ഖാർഗെ വാർത്തമാധ്യമങ്ങളോടായി പറഞ്ഞു. തോൽവിക്ക് കാരണം ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോയതാണെന്ന് CWCയുടെ കണ്ടെത്തൽ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.