MP Assembly Election 2023: കര്‍ണാടകയില്‍ നേടിയ വിജയം മധ്യ പ്രദേശിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്‌. വോട്ടര്‍മാരെ കൈയിലെടുക്കാന്‍ നിരവധി വാഗ്ദാനങ്ങളാണ് പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത മാസം മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് അതിന്‍റെ 'പ്രോമിസറി നോട്ട്' (മാനിഫെസ്റ്റോ) ചൊവ്വാഴ്ച പുറത്തിറക്കും. മധ്യപ്രദേശിലെ ജനങ്ങൾക്ക് കോൺഗ്രസ് നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയിരിയ്ക്കുന്നത്. ചൊവ്വാഴ്ച ട്വീറ്റ് ചെയ്തുകൊണ്ട് മധ്യപ്രദേശ് കോൺഗ്രസ് ഉറപ്പ് വീണ്ടും ആവർത്തിച്ചു.


Also Read:  Kashmir News: 75 വർഷങ്ങള്‍ക്ക് ശേഷം കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി പൂജ 
 
കർഷകരുടെ കടം എഴുതിത്തള്ളൽ, പഴയ പെൻഷൻ പദ്ധതി നടപ്പാക്കൽ, 5 ഹോഴ്സ് പവര്‍ ബിൽ എഴുതിത്തള്ളൽ, 100 യൂണിറ്റ് വൈദ്യുതി സൗജന്യം, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, പിന്നാക്ക വിഭാഗങ്ങൾക്ക് 27%  സംവരണം, ജാതി സെൻസസ് നടത്തുക, എസ്‌സി-എസ്‌ടി വിഭാഗത്തിലെ ഒഴിവുള്ള തസ്തികകൾ നികത്തുക, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലേത് പോലെ സഹായം നൽകുക, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ തുടങ്ങിയ വാഗ്ദാനങ്ങൾ കോണ്‍ഗ്രസ്‌ മുന്നോട്ടു വയ്ക്കുന്നു. 


Also Read:  Weekly Tarot Horoscope: നവരാത്രി വാരത്തില്‍ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ബമ്പര്‍ നേട്ടം 
 
ഇതുകൂടാതെ, 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് എല്ലാ മാസവും 500 രൂപ വീതം സ്കോളർഷിപ്പ്, 9 മുതൽ 10 വരെ 1000 രൂപ, 11 മുതൽ 12 വരെ 1500 രൂപയും കോണ്‍ഗ്രസ്‌ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. 


മധ്യപ്രദേശ് നിയമസഭയിലെ 144 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് ഞായറാഴ്ച പ്രഖ്യാപിച്ചു, പട്ടികയില്‍ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ കമൽനാഥ്, നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ്, മറ്റ് നിരവധി മുതിർന്ന നേതാക്കൾ എന്നിവരും ഉൾപ്പെടുന്നു. 


മുൻ മുഖ്യമന്ത്രി കമൽനാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് അദ്ദേഹത്തിന്‍റെ നിലവിലെ നിയമസഭാ മണ്ഡലമായ ലഹാറിൽ നിന്നും മത്സരിക്കും.   


നവംബർ 17 ന് മധ്യ പ്രദേശില്‍ വോട്ടെടുപ്പ് നടക്കും


മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 നും വോട്ടെണ്ണൽ ഡിസംബർ 3 നും നടക്കും. 2018ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 230 അംഗ നിയമസഭയിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ 109 സീറ്റുകളാണ് ബിജെപി നേടിയത്. എന്നിരുന്നാലും, ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം കോൺഗ്രസ് എംഎൽഎമാര്‍ കാലുമാറിയതോടെ കമൽനാഥ്‌ സര്‍ക്കാര്‍ നിലം പതിച്ചു.  പിന്നീട് ശിവരാജ് സിംഗിന്‍റെ  നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയായിരുന്നു. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്‍ നാലാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിലെത്തി.  


കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മധ്യ പ്രദേശില്‍ വിജയം നേടുക എന്നത് അനിവാര്യമാണ്. ഭൂരിപക്ഷം നേടിയിട്ടും ഓപ്പറേഷന്‍ താമരയിലൂടെ ബിജെപി അധികാരം കൈക്കലാക്കിയതിന്‍റെ മധുര പ്രതികാരമാണ് കോണ്‍ഗ്രസിനെ സംബന്ധി ച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ്...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.