Meghalaya: രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു, മുകുൾ സാങ്മ
മേഘാലയയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് `ഷോക്ക്` നല്‍കിയ നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി രംഗത്ത്..
New Delhi: മേഘാലയയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് "ഷോക്ക്" നല്‍കിയ നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി രംഗത്ത്..
തൃണമൂൽ കോൺഗ്രസിനൊപ്പം (TMC) തുടരാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിയ മുന്‍ മുഖ്യമന്ത്രി മുകുൾ സാങ്മ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ കടമകള്‍ നിറവേറ്റുന്നതില്‍ കോൺഗ്രസ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും അഭിപ്രായപ്പെട്ടു.
"ജനങ്ങളെ സേവിക്കുന്നതിനുള്ള സമ്പൂർണ്ണ പ്രതിബദ്ധതയാണ് ഈ നിര്‍ണായക തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു, പക്ഷേ, സാധിച്ചില്ല. മാധ്യമ സമ്മേളനത്തിൽ മുകുൾ സാങ്മ പറഞ്ഞു.
Also Read: Meghalaya: കോണ്‍ഗ്രസ് വെന്‍റിലേറ്ററില്‍...!! 12 MLAമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍
"ഞങ്ങൾ 17 പേരടങ്ങുന്ന സംഘം കൂട്ടായി ഞങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചു. സംസ്ഥാനത്തോടുള്ള പ്രതിബദ്ധത എല്ലാറ്റിനും മുന്‍പിലാണ്. സംസ്ഥാനത്തെ പ്രതിപക്ഷത്തിന്‍റെ റോളിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഞങ്ങളുടെ കർത്തവ്യത്തിൽ പരാജയപ്പെടുകയായിരുന്നു, മുകുൾ സാങ്മ വ്യക്തമാക്കി.
"ഇന്ന്, രാജ്യത്തെ നിലവിലുള്ള സാഹചര്യം മനസ്സിലാക്കണം, പ്രതിപക്ഷത്തിന് ഫലപ്രദമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയണം. രാജ്യത്തെ ഏറ്റവും പഴയതും മഹത്തായതുമായ പാർട്ടി എന്ന നിലയിൽ കോണ്‍ഗ്രസിന് സംസ്ഥാനത്തെ സേവിക്കാൻ കഴിയുമോ എന്ന കാര്യത്തെക്കുറിച്ച് ഞങ്ങൾ സമഗ്രമായ പഠനം നടത്തി, പറയുന്നതിൽ ഖേദമുണ്ട്, ഞങ്ങളുടെ കടമ നിർവഹിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു', അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് മേഘാലയ കോണ്‍ഗ്രസിലെ 12 MLA മാര്‍ പാര്‍ട്ടിയോട് Good Bye പറഞ്ഞത്. പഞ്ചാബ് കോണ്‍ഗ്രസിനെ ട്രാക്കിലെത്തിക്കാന്‍ പാടുപെടുകയായിരുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് മേഘാലയയില്‍നിന്നും ഉണ്ടായിരിയ്ക്കുന്നത്.
ആകെയുള്ള 18 MLA മാരില്‍ 12 പേരും കോണ്‍ഗ്രസ് വിട്ട് TMC യില്‍ ചേരുന്നതായി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സാങ്മ കഴിഞ്ഞ കുറെ മാസങ്ങളായി കോൺഗ്രസിന്‍റെ ഉന്നത നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, പാര്‍ട്ടി നേതൃത്വം ഇത് ഗൗനിച്ചിരുന്നില്ല, തുടര്‍ന്നാണ് അദ്ദേഹം തന്‍റെ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.
കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കൂറുമാറിയതോടെ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറിയിരിയ്ക്കുകയാണ്.
TMC വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നേരത്തെ മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പിസിസി അദ്ധ്യക്ഷന്‍ അശോക് തന്‍വറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
2023ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ ഏറെ നിര്‍ണ്ണായകമായ നീക്കമാണ് മമത നടത്തിയിരിയ്ക്കുന്നത്.... കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും അംഗങ്ങളെ അടര്‍ത്തുന്ന മമതയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസിന് പുതിയ തലവേദനയായി മാറിയിരിയ്ക്കുകയാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...