Congress നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിയ്ക്കെതിരെ കേസ്
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുടെ പേഴ്‌സണൽ സെക്രട്ടറിയ്ക്കെതിരെ കേസ്.
Luknow: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുടെ പേഴ്‌സണൽ സെക്രട്ടറിയ്ക്കെതിരെ കേസ്.
തന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറി എന്നാരോപിച്ച് പ്രശാന്ത് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് FIR ഫയൽ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
പ്രിയങ്ക ഗാന്ധിയുടെ personal secretary സന്ദീപ് സിംഗ് ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ലഖ്‌നൗവിലെ ഹുസൈൻഗഞ്ച് പോലീസ് സ്‌റ്റേഷനിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നാല് പ്രതികളും അർദ്ധരാത്രി തന്‍റെ വീടിന് ചുറ്റും കറങ്ങിനടന്ന് തന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറി എന്നാരോപിച്ച് പ്രശാന്ത് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ ഫയൽ ചെയ്തത് എന്നാണ് ഹുസൈൻഗഞ്ച് പോലീസ് നല്‍കുന്ന വിവരങ്ങള്‍.
കൂടാതെ, ഈ നാലുപേരെ തടയാന്‍ ശ്രമിച്ച തന്നെ പ്രതികൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിക്കാരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നാല് പ്രതികളിൽ കോൺഗ്രസ് നേതാക്കളായ യോഗേഷ് കുമാർ ദീക്ഷിത്, ശിവ് പാണ്ഡെ എന്നിവരും ഉൾപ്പെടുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...