കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനം; ദേശീയതലത്തിൽ സഖ്യം വേണ്ടെന്ന് സിപിഎം തീരുമാനം
കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാടെന്ന് പൊളിറ്റ് ബ്യൂറോയിൽ വിമർശനം ഉയർന്നു.
ന്യൂഡൽഹി: കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. മുമ്പുണ്ടായിരുന്ന നിലപാട് തുടരും. രാഹുൽ ഗാന്ധിയുടെ ജയ്‌പൂർ പ്രസംഗം പിബിയിൽ ചർച്ചയായി. കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാടെന്ന് പൊളിറ്റ് ബ്യൂറോയിൽ വിമർശനം ഉയർന്നു.
കോൺഗ്രസ് ദുർബലമാകുന്നു. പ്രാദേശിക പാർട്ടികളാണ് ബിജെപിയെ നേരിടാൻ ഫലപ്രദമെന്നും പിബി വിലയിരുത്തി. സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പിബി അംഗീകരിച്ചു.
ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ കരടിന് അന്തിമ അംഗീകാരം നൽകും. ജനുവരി ഏഴ് മുതൽ ഒമ്പത് വരെ ഹൈദരാബാദിൽ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...