ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാക്കി കോൺ​ഗ്രസ്. ഇന്ന് രാജ് ഘട്ടില്‍ സത്യഗ്രഹം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ച് മണിവരെയാണ് സത്യ​ഗ്രഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് കോൺ​ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ജില്ലാ ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ചയോടെ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം.


ALSO READ: Rahul Gandhi: മാപ്പ് പറയാൻ താൻ സവർക്കറല്ല, ആരെയും ഭയക്കില്ല; പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി


സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് സത്യ​ഗ്രഹം നടത്തും. ഡിസിസികളുടെ ആഹ്വാനപ്രകാരമാണ് സത്യ​ഗ്രഹം നടത്തുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഡിസിസികളുടെ നേതൃത്വത്തിൽ സത്യ​ഗ്രഹം നടത്തുന്നത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്കിൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.