Assembly Elections 2023: രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെ വികസനത്തിന്‌ ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢിലെയും മധ്യ പ്രദേശിലേയും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആണ് പ്രധാനമന്ത്രി മോദിയുടെ അഭ്യർത്ഥന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍, ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്ന് ഛത്തീസ്ഗഢ്, മധ്യ പ്രദേശ്‌  വോട്ടർമാർക്കു വേണ്ടിയുള്ള തന്‍റെ എക്‌സ് പോസ്റ്റിൽ മോദി ഉറപ്പ് നൽകി.


Also Read:  PM-KISAN 15th Installment: പിഎം കിസാൻ 15-ാം ഗഡു കര്‍ഷകര്‍ക്ക് കൈമാറി, ഗുണഭോക്തൃ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടോ? എങ്ങിനെ അറിയാം 

'നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയത്തിന് ഒരുങ്ങുകയാണ്. കോൺഗ്രസിന്‍റെ പൊള്ളയായ വാഗ്ദാനങ്ങളിലല്ല ബിജെപിയുടെ മികച്ച ഭരണത്തിലാണ് ജനങ്ങൾ വിശ്വസിക്കുന്നത്. സംസ്ഥാനത്തെ അടുത്ത ബിജെപി സർക്കാർ അവരുടെ അഭിലാഷങ്ങളുടെയും സംസ്ഥാനത്തിന്‍റെ അഭിവൃദ്ധിയുടെയും സർക്കാരായിരിക്കുമെന്ന് ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,”അദ്ദേഹം ഛത്തീസ്ഗഢ് വോട്ടർമാർക്കുള്ള സന്ദേശത്തിൽ പറഞ്ഞു.


Also Read:   Pallotty 90s Kids: സംസ്ഥാന പുരസ്ക്കാരങ്ങള്‍ വാരിയ പല്ലൊട്ടി 90s കിഡ്സ്  ജനുവരി 5ന് തിയേറ്ററുകളിൽ 


മധ്യപ്രദേശിലെ ജനങ്ങൾ ഇരട്ട എൻജിൻ സർക്കാരിന്‍റെ നേട്ടങ്ങൾ കണ്ടിട്ടുണ്ടെന്നും അതിന്‍റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ബിജെപി ഭരണത്തെ പരാമർശിച്ച് മോദി പറഞ്ഞു. കോൺഗ്രസിന്‍റെ നിഷേധാത്മക രാഷ്ട്രീയത്തോടുള്ള അവരുടെ അഗാധമായ രോഷത്തിന് തന്‍റെ പൊതുയോഗങ്ങള്‍ സാക്ഷിയാണ് എന്നും മോദി പറഞ്ഞു. 


സംസ്ഥാനത്തിന്‍റെ വികസനത്തെക്കുറിച്ച് കോൺഗ്രസിന് കാഴ്ചപ്പാടോ മാർഗരേഖയോ ഇല്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെയും ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടത്തിന്‍റെയും പ്രചാരണത്തിന്‍റെ അവസാന ദിനത്തിലായിരുന്നു മോദിയുടെ സന്ദേശം.


മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍  കോൺഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഛത്തീസ്ഗഢിൽ കോൺഗ്രസും മധ്യപ്രദേശിൽ ബിജെപിയുമാണ് അധികാരത്തിലുള്ളത്.


മധ്യപ്രദേശില്‍ ഒറ്റ ഘട്ടമായാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടമാണ് നവംബര്‍ 17 ന് നടക്കുക.  വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് നടക്കും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.