Pawan Khera Arrested: പ്രധാനമന്ത്രിയെ അപമാനിച്ചു, നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാവ് പവൻ ഖേര അറസ്റ്റില്‍
Pawan Khera Arrested: പാർട്ടിയുടെ പ്ലീനറി സെഷനിൽ പങ്കെടുക്കാൻ പോകുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. ശേഷം വലിയ നാടകീയ സംഭവങ്ങളാണ് ഡൽഹി എയർപോർട്ടിൽ അരങ്ങേറിയത്.
New Delhi: പ്രധാനമന്ത്രിയെ അപമാനിച്ച സംഭവത്തില്‍ കോൺഗ്രസ് നേതാവ് പവൻ ഖേരയെ അസം പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ വെച്ച് നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.
പാർട്ടിയുടെ പ്ലീനറി സെഷനിൽ പങ്കെടുക്കാൻ പോകുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. ശേഷം വലിയ നാടകീയ സംഭവങ്ങളാണ് ഡൽഹി എയർപോർട്ടിൽ അരങ്ങേറിയത്.
പ്രധാനമന്ത്രിയെ അപമാനിച്ച സംഭവത്തില്‍ അസമിലാണ് ഖേരയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്. തുടര്‍ന്ന്, അറസ്റ്റ് വാറണ്ടില്ലാതെ കൊണ്ടുപോകാൻ അനുവദിക്കാതെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തി.
അസം പോലീസിനുവേണ്ടി ഡല്‍ഹി പോലീസാണ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്തത്. അസം പൊലീസിന്‍റെ അഭ്യർത്ഥനയെ തുടര്‍ന്നാണ് ഇത്. പ്രാദേശിക കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം ഞങ്ങൾ ഖേരയെ അസമിലേക്ക് കൊണ്ടുവരും, ”പ്രശാന്ത കുമാർ ഭൂയാൻ, ഐജിപി അസം പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്. ഖേരയ്ക്കെതിരെ ഫയൽ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകൾ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി ഉച്ചകഴിഞ്ഞ് സുപ്രീം കോടതി പരിഗണിക്കും.
പാർട്ടിയുടെ പ്ലീനറി സെഷനിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഖേരയെ റായ്പൂരിലേയ്ക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കിയതിന് പിന്നാലെ ഡൽഹി എയർപോർട്ടിൽ ഇന്ന് വൻ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഉടൻ തന്നെ സുപ്രിയ ശ്രീനേറ്റ്, രൺദീപ് സിംഗ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കളും മുഴുവൻ പ്രതിനിധികളും വിമാനത്തിൽ നിന്ന് ഇറങ്ങുകയും ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് റൺവേയിൽ പ്രതിഷേധിക്കുകയും ചെയ്തു.
മോദി സർക്കാർ ഗുണ്ടകളെപ്പോലെ പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പവന്‍ ഖേര നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ പേര് തെറ്റായി ഉച്ചരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...