അഹമ്മദാബാദ്: ​ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ താരപ്രചാരകനാണ് രമേശ് ചെന്നിത്തല. വടക്കൻ ​ഗുജറാത്തിലെ വിവിധ മണ്ഡലങ്ങളിലെത്തി അവിടുത്തെ പൊതു യോ​ഗങ്ങളിൽ അദ്ദേഹം പ്രസം​ഗിച്ചു. ഹിന്ദിയിൽ പ്രസം​ഗിച്ച് കൊണ്ടാണ് ചെന്നിത്തല കസറിയത്. നരേന്ദ്രമോദി ഭരണത്തെ വിമർശിച്ച് കൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസം​ഗം. ബിജെപി ഭരണത്തിന്റെ അഴിമതിയുമെല്ലാം എണ്ണിപ്പറഞ്ഞ ചെന്നിത്തലയുടെ പ്രസം​ഗത്തിന് സദസിന്റെ നിറഞ്ഞ കയ്യടി ലഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വടക്കൻ ​ഗുജറാത്തിലെ ബയാദ്, ഖരേലു, ഖാഡി തുടങ്ങിയ മണ്ഡലങ്ങളിലായിരുന്നു ചെന്നിത്തലയുടെ പര്യടനം. സ്ഥാനാർഥികളായ ശങ്കർ സിം​ഗ് വ​ഗേല, മഹേന്ദ്ര സിം​ഗ്, മുകേശ് ബായി ദേശായി, പ്രവീൺ ബായി തുടങ്ങിയവർക്ക് വേണ്ടിയാണ് ചെന്നിത്തല പ്രചാരണം നടത്തിയത്. ​



Also Read: Sunanda Pushkar Death: സുനന്ദ പുഷ്ക്കറിന്‍റെ മരണം, കേസ് വീണ്ടും കുത്തിപ്പൊക്കി ഡല്‍ഹി പൊലീസ്, തരൂരിന് നോട്ടീസ്


 


ഗുജറാത്തിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടന്നു. ആദ്യഘട്ട പോളിങ് അവസാനിച്ചപ്പോൾ 57% പോളിങ് രേഖപ്പെടുത്തി. 19 ജില്ലകളിലായി 89 സീറ്റുളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 5ന് നടക്കും. ഡിസംബർ 8ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.