അഹമ്മദാബാദ്: ഗുജറാത്ത് പ്രതിപക്ഷ നേതാവായ പരേഷ് ധനാനിയുടെ പാമ്പ് പിടുത്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍ ഹിറ്റ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാന്ധിനഗറിലെ തന്‍റെ ഔദ്യോഗിക വസതിക്ക് സമീപം എത്തിയ വിഷപ്പാമ്പിനെയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ധനാനി പിടികൂടിയത്.
പാമ്പിന്‍റെ വാലില്‍ പിടികൂടിയിരിക്കുന്ന വീഡിയോ ധനാനി തന്നെയാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത്.


അദ്ദേഹത്തിന്‍റെ ജീവനക്കാരന്‍ പകര്‍ത്തിയ വീഡിയോ നിരവധി പേരാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. 



ഇത് അണലി വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്നും വഴിതെറ്റി തന്‍റെ വീട്ടില്‍ എത്തിയതാണെന്നും തനിക്ക് പാമ്പിനെ പിടിക്കാന്‍ അറിയാമെന്നും വീഡിയോ പങ്ക് വച്ചുക്കൊണ്ടുള്ള കുറിപ്പില്‍ ധനാനി പറയുന്നു.


ഗിര്‍ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ ഏഷ്യന്‍ സിംഹത്തോടൊപ്പം സെല്‍ഫിയെടുത്തതിന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് ധനാനി.