റാഞ്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് എംഎൽഎയ്ക്ക് മൂന്ന് വർഷം കഠിന തടവ്. ജാർഖണ്ഡ് മുൻ വിദ്യാഭ്യാസമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബന്ധു തിർക്കിയ്ക്കാണ് സിബിഐ പ്രത്യേക കോടതി കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും  വിധിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2005-2009 കാലയളവിൽ സംസ്ഥാനത്ത് മന്ത്രിയായിരിക്കെ തിർക്കി 6,28,698 രൂപ   അനധികൃതമായി സമ്പാദിച്ചതായാണ് സിബിഐ റിപ്പോർട്ട്. അതേസമയം കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും തന്റെ അഭിഭാഷകനുമായി സംസാരിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്നും ബന്ധു തിർക്കി മാധ്യമങ്ങളോട് പ്രതികരിച്ചു. 


2013ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തിർക്കിക്ക് സിബിഐ കോടതി വിധി വലിയ തിരിച്ചടിയാകും. രണ്ട് വർഷത്തിൽ കുറയാത്ത തടവിന് ശിക്ഷിക്കപ്പെട്ട എംപിമാരെയും എംഎൽഎമാരെയും അയോഗ്യരായി കണക്കാക്കുമെന്നാണ് 2013 ലെ സുപ്രീം കോടതി വിധി. അങ്ങനെയെങ്കിൽ ബന്ധു തിർക്കിയുടെ നിയമസഭാംഗത്വം നഷ്ടമാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.