Sri Nagar: ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അദ്ധ്യക്ഷയുമായ മെഹബൂബ മുഫ്തി. BJP ഇന്ത്യയുടെ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്നും രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപിക്കെതിരെ പോരാടേണ്ട സമയമാണിതെന്നും മെഹബൂബ മുഫ്തി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Lakshmi Narayan Yog: ലക്ഷ്മി നാരായണ യോഗം, ഈ 3 രാശിക്കാർക്ക് തൊഴിൽ ബിസിനസ് രംഗത്ത് ബമ്പർ നേട്ടങ്ങൾ!! 


പിഡിപിയും നാഷണൽ കോൺഫറൻസും  കോൺഗ്രസും ചേർന്ന് ജമ്മു കശ്മീരിൽ ഒരു സഖ്യസർക്കാർ രൂപീകരിക്കാൻ പദ്ധതിയിട്ടപ്പോള്‍ ബിജെപിയുടെ ജനാധിപത്യത്തിനെതിരായ ആക്രമണം ആരംഭിച്ചു, ഇത് സംഭവിക്കാൻ ബിജെപി അനുവദിച്ചില്ല. ജനാധിപത്യത്തിനെതിരായ ബിജെപിയുടെ ആദ്യ ആക്രമണം, നിർഭാഗ്യവശാൽ, രാജ്യത്തെ മറ്റ് പ്രതിപക്ഷങ്ങൾ വേണ്ട രീതിയില്‍ ആ അവസരത്തില്‍  പ്രതികരിച്ചില്ല, ബുധനാഴ്ച ശ്രീനഗറിലെ പാർട്ടി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മെഹബൂബ പറഞ്ഞു. 


Also Read:  Career and Success Tips: കരിയറിൽ പുരോഗതി ലഭിക്കുന്നില്ലേ? ഉന്നത വിജയത്തിന് ഈ നടപടികള്‍ സ്വീകരിക്കാം


അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പ്രത്യേക ഉപദേശം നല്‍കാനും മെഹബൂബ  മറന്നില്ല.  ഈ അവസരത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്ക് ഒരു മൂത്ത സഹോദരന്‍റെ റോള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കോൺഗ്രസിന് ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ പെരുമാറേണ്ടിവരുമെന്നും മുൻകാലങ്ങളിൽ സഖ്യകക്ഷികളായിരുന്ന മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ ഇടം സൃഷ്ടിക്കണമെന്നും അവർ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്‍റില്‍ നിന്ന് അയോഗ്യനാക്കിയ വിഷയത്തിൽ പ്രതിപക്ഷം ഒന്നിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 


മുസ്ലീങ്ങളാണ് BJP യുടെ ഒന്നാമത്തെ ലക്ഷ്യം. ആത്യന്തികമായി, ഇത് ബിജെപിയും മറ്റെല്ലാവരും എന്നായി മാറും, കാരണം, അത് മുസ്ലീങ്ങളിൽ മാത്രം ഒതുങ്ങില്ല. രാഹുൽ ഗാന്ധി മുസ്ലീമല്ല, മനീഷ് സിസോദിയ മുസ്ലീമല്ല. ഈ വിഷയം മുസ്ലീങ്ങൾ മുതൽ ദളിതുകൾ വരെ എല്ലാവരേയും ഓരോന്നായി ബാധിക്കും. എല്ലാ പ്രതിപക്ഷവും കോൺഗ്രസിനൊപ്പം ചേരുന്നതിൽ സന്തോഷമുണ്ട്. ജനാധിപത്യത്തെ രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ, ജനങ്ങളെ അണിനിരത്താൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം,." മെഹബൂബപറഞ്ഞു.


ഹ്രസ്വ സന്ദർശനത്തിനായി ശ്രീനഗറിലെത്തിയ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും ബുധനാഴ്ച വാർത്താസമ്മേളനം നടത്തുകയും രാബന്ധപ്പെട്ട വിഷയങ്ങളില്‍ സംസാരിയ്ക്കുകയുമുണ്ടായി. ഈ വിഷയത്തില്‍ രാഹുലിനോ പാർട്ടിക്കോ പേടിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രിയ സുഹൃത്ത് അദാനിയെ രക്ഷിക്കാൻ "ജനാധിപത്യം പോലും നശിപ്പിക്കാൻ തയ്യാറാണ്, കോൺഗ്രസ് ഭയപ്പെടില്ല," എന്ന് അദ്ദേഹം അവകാശപ്പെട്ടു.


അദാനി എന്റർപ്രൈസസിനെതിരായ സ്റ്റോക്ക് കൃത്രിമത്വ ആരോപണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് 2019ലെ മാനനഷ്ടക്കേസ് പുനരുജ്ജീവിപ്പിക്കാൻ കാരണമായതെന്നും ഖുര്‍ഷിദ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.