ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്‌ ചൈന ധന സഹായം നല്‍കുന്നു എന്ന ബിജെപിയുടെ ആരോപണം കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജീവ് ഗാന്ധി ഫൌണ്ടേഷന്‍ ഇന്ത്യയിലെ ചൈന എംബസിയില്‍ നിന്ന് സംഭാവന സ്വീകരിച്ചെന്നാണ് ബിജെപി പറയുന്നത്.


രാജീവ് ഗാന്ധി ഫൌണ്ടേഷന്‍(RGF) ന്‍റെ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയാണ്,


ഫൌണ്ടേഷന്‍റെ ബോര്‍ഡില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്,പി ചിദംബരം,രാഹുല്‍ ഗാന്ധി,പ്രിയങ്കാ ഗാന്ധി എന്നിവരുമുണ്ട്.


2005-2006 ല്‍ രാജീവ് ഗാന്ധി ഫൌണ്ടേഷന്‍ 300,000 അമേരിക്കന്‍ ഡോളര്‍ ചൈനയില്‍ നിന്ന് സാമ്പത്തിക സഹായമായി സ്വീകരിച്ചെന്നാണ്
ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.


അന്നത്തെ യുപിഎ സര്‍ക്കാര്‍ ചൈനയില്‍ നിന്ന് കൈക്കൂലി വാങ്ങിയോ ,ഈ സംഭാവന സ്വീകരിച്ച ശേഷം ചൈനയുമായി സ്വതന്ത്ര വ്യാപാര കരാര്‍ 
ഫൌണ്ടേഷന്‍ ശുപാര്‍ശ ചെയ്തു എന്നത് ശരിയല്ലേ..,എന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നു.


കരാര്‍ ചൈനയ്ക്ക് അനുകൂലമായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ അന്നത്തെ യുപിഎ സര്‍ക്കാര്‍ ഈ സംഭാവനയെ സര്‍ക്കാര്‍ രേഖകളില്‍ എവിടെയും 
പരാമര്‍ശിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടുന്നു.


Also Read:വിട്ടുവീഴ്ചയില്ല; റോഡിന് പിന്നാലെ അതിർത്തിയിൽ മൊബൈൽ ടവറുകളും!!


അതേസമയം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്,മധ്യപ്രദേശിലെ ജന സംവാദ് വെര്‍ച്വല്‍ റാലിയെ അഭിസംബോധന 
ചെയ്ത നദ്ദ കോണ്‍ഗ്രസ്‌ രാജീവ് ഗാന്ധി ഫൌണ്ടേഷന് വേണ്ടി ചൈനയില്‍ നിന്ന് പണം സ്വീകരിക്കുകയും ചൈനയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും 
ആരോപിച്ചു,അതേസമയം കോണ്‍ഗ്രസ്‌ ആകട്ടെ ഈ ആരോപങ്ങളെ തുടര്‍ന്ന് പ്രതിരോധത്തിലാണ്,ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 
കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്ത് വന്ന കോണ്‍ഗ്രസ്‌ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്.