പ്രദേശികപാർട്ടികളുടെ ശക്തിയിൽ സംശയം പ്രകടിപ്പിച്ച് രാഹുൽ; ചോദ്യ ശരങ്ങളുമായി കുമാരസ്വാമി... ഉത്തരം മുട്ടി കോൺഗ്രസ്
പ്രാദേശിക പാർട്ടികളുടെ ഭയമാണ് കോൺഗ്രസ് നേരിടുന്നതെന്നായിരുന്നു ജെഡി(എസ്) നേതാവ് എച്ച്‌ഡി കുമാരസ്വാമിയുടെ പ്രതികരണം. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയെക്കുറിച്ച് പ്രാദേശിക പാർട്ടികളോട് വിശദീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു.
വിതച്ചത് കൊയ്യും. പ്രദേശിക പാർട്ടികൾ പോലും കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തുമ്പോൾ ഓർമ വരുന്ന പഴമൊഴിയാണിത്. സ്വതന്ത്ര്യ ഇന്ത്യയിൽ ഭരണം കയ്യാളിയ കാലം മുതൽ എതിരാളികളെ നിഷ്പ്രഭരാക്കാൻ പ്രദേശിക പാർട്ടികളെ സൃഷ്ടിക്കുകയും വിഘടിപ്പിച്ച് നിർത്തുകയും ചെയ്ത കോൺഗ്രസിനെ ആ പഴയ കാല ചെയ്തികൾ തിരിഞ്ഞുകൊത്തുകയാണ്. പ്രദേശിക പാർട്ടികളുടെ ആധിപത്യം ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സാന്നിധ്യമില്ലാതാക്കി. ഈ യാഥാർത്ഥ്യം നിലനിൽക്കെ പ്രത്യയശാസ്ത്രമില്ലാത്തതിനാൽ പ്രാദേശിക പാർട്ടികൾക്ക് ബിജെപിയെയും ആർഎസ്എസിനെയും നേരിടാൻ കഴിയില്ലെന്ന ചിന്തൻ ശിബറിലെ രാഹുൽ ഗാന്ധിയുടെ പരാമർശം ഏറെ ചർച്ചക്കിടയാക്കിയിട്ടുണ്ട്.
പ്രാദേശിക പാർട്ടികളുടെ ഭയമാണ് കോൺഗ്രസ് നേരിടുന്നതെന്നായിരുന്നു ജെഡി(എസ്) നേതാവ് എച്ച്‌ഡി കുമാരസ്വാമിയുടെ പ്രതികരണം. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയെക്കുറിച്ച് പ്രാദേശിക പാർട്ടികളോട് വിശദീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസ് എന്ന ദേശീയ പാർട്ടിക്ക് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാന്നിധ്യമില്ലെന്നും പരിഹാസ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. അതിന്റെ ചരിത്ര പശ്ചാത്തലവും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
Read Also: Delhi Police Recruitment 2022: ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട പശ്ചാത്തലത്തിൽ എൽടിടിഇയുമായുള്ള ദ്രാവിഡ പാർട്ടിയുടെ ബന്ധം ചൂണ്ടിക്കാട്ടി ഡിഎംകെയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐ കെ ഗുജ്‌റാൾ നയിക്കുന്ന യുണൈറ്റഡ് ഫ്രണ്ട് സർക്കാരിനെ കോൺഗ്രസ് താഴെയിറക്കി. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ അതേ കോൺഗ്രസ് ആ പാർട്ടിയുമായി സൗഹാർദ്ദപരവും രാഷ്ട്രീയവുമായ ബന്ധം പങ്കിട്ടു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ-1, -2 സർക്കാരുകളിൽ 10 വർഷം ഇതേ ഡിഎംകെയുമായി അധികാരം പങ്കിടുന്നത് പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയാണോ?" കുമാരസ്വാമി ട്വീറ്റിൽ ചോദിച്ചു. ബിജെപിയെ പരാജയപ്പെടുത്താനുള്ള കരുത്ത് കോൺഗ്രസിന് മാത്രമാണെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെടുന്നത്. എന്നാൽ പ്രാദേശിക പാർട്ടികളുടെ ശക്തിയിലാണ് തന്റെ പാർട്ടി 10 വർഷം അധികാരം ആസ്വദിച്ചതെന്ന് മറക്കരുതെന്നും രാഹുലിനെ കുമാരസ്വാമി ഓർമ്മപ്പെടുത്തി.
കർണാടകയിൽ 2018ലെ തിരഞ്ഞെടുപ്പിൽ ജനവിധി വന്നപ്പോൾ, വെവ്വേറെ മത്സരിച്ച കോൺഗ്രസും ജെഡി(എസും) കുമാരസ്വാമിയുടെ നേതൃത്വത്തിൽ കർണാടകയിൽ സഖ്യ സർക്കാർ രൂപീകരിക്കാൻ കൈകോർത്തു. 14 മാസത്തിനുശേഷം സർക്കാർ വീണു. അതിനുള്ളിലെ ഭിന്നത കാരണം ഇരു പാർട്ടികളിലെയും എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നു. പ്രാദേശിക പാർട്ടികളുടെ ഭയമാണ് കോൺഗ്രസ് നേരിടുന്നതെന്നും ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിന് സാന്നിധ്യമില്ലെന്നും കർണാടകയിൽ കോൺഗ്രസ് അവസാന നാളുകളിലാണെന്നും രാഹുൽ ഗാന്ധി അത് മനസ്സിലാക്കിയാൽ നല്ലതായിരിക്കുമെന്നും കുമാരസ്വാമി ട്വീറ്റിലൂടെ രാഹുലിനെ ഓർമിപ്പിച്ചു.
2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സി പി എം, സി പി ഐ, എൻ സി പി, എസ് പി., ബിഎസ് പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവർ പല സംസ്ഥാനങ്ങളിലായി തങ്ങളുടെതായ സഖ്യങ്ങൾ പലയിടത്തും രൂപപ്പെടുത്തുകയാണ്. കോൺഗ്രസിനും മുന്നോട്ടുപോകണമെങ്കിൽ തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ സഖ്യമില്ലാതെ രക്ഷയില്ലാ എന്നതാണ് യാഥാർത്ഥ്യം. ഇക്കാര്യങ്ങൾ നിലനിൽക്കുമ്പോൾ പ്രദേശിക പാർട്ടികളുടെ ശക്തിയെ ചോദ്യം ചെയ്യുന്നത് കോൺഗ്രസിന് എത്രത്തോളം ഗുണകരമാകുമെന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകർ പ്രകടിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...