Karnataka Assembly Election 2023: കര്‍ണാടക നിയമസഭ `ശുദ്ധമാക്കാൻ` ഗോ മൂത്രം തളിച്ച് പൂജയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, വീഡിയോ
Congress workers perform pooja by sprinkling cow urine in Karnataka: ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് വന്ന് തളിക്കുകയായിരുന്നു.
ബെംഗളൂരു: കർണ്ണാടകയിൽ പുതിയ സർക്കാറിന്റെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് അതില്‍ ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നിയമസഭയെ ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു.
ALSO READ: ഇങ്ങനെയും ആലിംഗനം ചെയ്യാമോ? സ്‌കൂട്ടറിൽ കമിതാക്കളുടെ ലീലാവിലാസം..! വീഡിയോ വൈറൽ
അതേസമയം സിദ്ധരാമയ്യ സർക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനത്തിന് തിങ്കളാഴ്ച്ച തുടക്കം കുറിച്ചു. സമ്മേളനം ബുധനാഴ്ച വരെയാണ്. പ്രോ ടേം സ്പീക്കറായി മുതിർന്ന അംഗവും കോണഗ്രസ് നേതാവുമായ ആര്‍.വി. ദേശ്പാണ്ഡെയെ തിരഞ്ഞെടുത്തു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും സഭയില്‍ നടന്നുവരികയാണ്. 224 അംഗങ്ങളുള്ള കർണ്ണാടക നിയമസഭയിൽ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിക്ക് 66 സീറ്റുകളും ജനതാദള്‍ എസിന് 19 സീറ്റുകളുമുണ്ട്.