അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം 2018 നു മുന്നേ തുടങ്ങിയേക്കും: വിനയ് കട്ടിയാർ
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം 2018 ലോ അതിനു മുന്നേയോ തുടങ്ങുമെന്ന് ബജ്‌റംഗ്ദൽ സ്ഥാപക പ്രസിഡന്റും ബിജെപി അംഗവുമായ വിനയ് ഖട്ടിയാർ.
ഫരീദാബാദ്: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം 2018 ലോ അതിനു മുന്നേയോ തുടങ്ങുമെന്ന് ബജ്‌റംഗ്ദൽ സ്ഥാപക പ്രസിഡന്റും ബിജെപി അംഗവുമായ വിനയ് ഖട്ടിയാർ.
ഈ ഭൂമി രാമന്റെയാണെന്നും എ എൻ ഐയ്ക്കനുവദിച്ച അഭിമുഖത്തിൽ ഖട്ടിയാർ പറഞ്ഞു .മുസ്ലീങ്ങൾ അടക്കമുള്ള ആളുകൾ രാമക്ഷേത്രത്തിനു പിന്തുണയുമായി വന്നാൽ അത് തനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇത് രാമന്റെ ജന്മഭൂമിയാണ്. ഇവിടെ രാമനല്ലാതെ മറ്റൊന്നുമില്ല.
ജൂലൈ ആറിന് മൂന്നു ട്രക്കുകളിൽ നിറയെ ചുവന്ന കല്ലുകൾ വിശ്വഹിന്ദു പരിഷത്തിന്റെ മേൽനോട്ടത്തിൽ ഇവിടെ കൊണ്ടുവന്നു ഇറക്കിയിരുന്നു.
അയോധ്യാ കേസിലെ അന്തിമ വാദം ഡിസംബര്‍ അഞ്ച് മുതല്‍ സുപ്രീം കോടതിയില്‍ ആരംഭിക്കും. ശ്രീരാമജന്മഭൂമി ഉള്‍പ്പെടെ 2.73 ഏക്കര്‍ പ്രദേശം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 13 അപ്പീലുകളിലാണ് പരിഗണിക്കുക.
രാംലാല, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്കായി തര്‍ക്കപ്രദേശം വിഭജിച്ചാണ് ഹൈക്കോടതി വിധി. ഇതു ചോദ്യം ചെയ്ത് മൂന്നു കൂട്ടരും സുപ്രീംകോടതിയെ സമീപിച്ചു. പുറമേ പത്തു ഹര്‍ജിക്കാരും സുപ്രീംകോടതിയിലെത്തി.
രാംലാല ട്രസ്റ്റിന്റെ വാദമാണ് ഡിസംബര്‍ അഞ്ചിന് കേള്‍ക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ഹര്‍ജിക്കാരുടെ ഭാഗം കേള്‍ക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.