തൃശ്ശൂര്‍: ഗർഭനിരോധനമാർഗ്ഗങ്ങൾ സ്വീകരിക്കുന്ന ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രമെന്ന ധാരണ മാറാൻ പോകുന്നു. ഗർഭനിരോധനത്തിന് പുരുഷൻമാരെ സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ ട്രയലിൽ വൻ മുന്നേറ്റം. അറ്റ്ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ, ഒരു കൂട്ടം ഗവേഷകരാണ് പ്രധാനപ്പെട്ട ഈ വിവരങ്ങൾ പങ്കുവച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷണ ഘട്ടത്തിലെത്തിയ രണ്ട് മരുന്നുമൂലകങ്ങളാണിപ്പോൾ പ്രതീക്ഷ നൽകിയത്. പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിൽ 90 ശതമാനത്തിലധികം ഫലം നൽകിയ മരുന്നുകൾ രണ്ടാം ഘട്ടത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ക്ലിനിക്കൽ ട്രയൽ എലികളിലും മറ്റും 99 ശതമാനം ഫലം നൽകി. 96 പുരുഷൻമാരാണ് ആദ്യ ഘട്ടത്തിൽ പങ്കെടുത്തത്. മരുന്ന് കഴിക്കാതിരുന്നവരെക്കാള്‍ ബീജാണുക്കളുടെ എണ്ണം 28 ദിവസം നിത്യേന 200 എം.ജി. മരുന്നുകഴിച്ചവര്‍ക്ക് കുറവായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.