Sam Pitroda: വിവാദ പ്രസ്താവന; സാം പിട്രോഡ കോൺഗ്രസ് ഔദ്യോഗിക പദവി ഒഴിഞ്ഞു
Sam Pitroda: ദക്ഷിണേന്ത്യയിൽ ഉള്ളവർ ആഫ്രിക്കക്കാരെ പോലെ എന്നും കിഴക്കുള്ളവർ ചൈനക്കാരെ പോലെ എന്നും പടിഞ്ഞാറുള്ളവർ...
ന്യൂഡൽഹി: വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസ് ഔദ്യോഗിക പദവി ഒഴിഞ്ഞ് സാം പിട്രോഡ.വംശീയ വേർതിരിവ് നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് രാജിവെക്കാൻ തീരുമാനമെടുത്തത്. ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സ്ഥാനമാണ് പിട്രോഡ രാജിവെച്ചത്. സാം പിട്രോഡയുടെ രാജി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകരിച്ചു. ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചുള്ള പ്രസ്താവനയാണ് വിവാദത്തിലാക്കിയത്. ദക്ഷിണേന്ത്യയിൽ ഉള്ളവർ ആഫ്രിക്കക്കാരെ പോലെ എന്നും കിഴക്കുള്ളവർ ചൈനക്കാരെ പോലെ എന്നും പടിഞ്ഞാറുള്ളവർ അറബികളെ പോലെയെന്നും വടക്ക് ഉള്ളവർ വെള്ളക്കാരെ പോലെ എന്നുമായിരുന്നു പിട്രോഡയുടെ പരാമർശം.
ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാം പിട്രോഡ ഈ വിവാദ പരാമർശം നടത്തിയിരിക്കുന്നത്. സാമിന്റെ പരാമർശത്തിനെതിരെ ബിജെപിയും രംഗത്തെത്തി. കോൺഗ്രസ് ആളുകളെ വർണത്തിന്റെ അടിസ്ഥാനത്തിൽ കാണുന്നുവെന്ന് ബിജെപി വിമർശിച്ചു. ശിവസേന യുബിടി നേതാവ് പ്രിയങ്ക ചതുർവേദി പിട്രോഡയുടെ പരാമർശത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് ചതുർവേദി പറഞ്ഞു.
ALSO READ: വിമാന സർവീസുകൾ റദ്ദാക്കിയ സംഭവം; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം
കോൺഗ്രസ്സിന്റെ മാനിഫെസ്റ്റോ കമ്മിറ്റിയിലോ താരപ്രചാരക പട്ടികയിലോ പിട്രോഡ ഇല്ല. അദ്ദേഹം താമസികുന്നത് ഇന്ത്യയിൽ അല്ല. അദ്ദേഹം അമേരിക്കയിൽ നിന്ന് നടത്തിയ പ്രസ്താവനയിൽ തങ്ങൾക്ക് ബന്ധമില്ല. രാജ്യം അദ്ദേഹം പറയുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പ്രിയങ്ക ചതുർവേദി പറഞ്ഞത്. കോൺഗ്രസും പിട്രോഡയ്ക്ക് എതിരെ രംഗത്തെത്തി. അദ്ദേഹത്തിന്റെ പ്രസ്താവന അസ്വികാര്യവും നിർഭാഗ്യകരവും ആണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. കോൺഗ്രസ് പാർട്ടി ഇതിൽ നിന്നും പൂർണമായി വിട്ട് നിൽക്കുന്നു എന്ന് ജയറാം രമേശ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.