Cooking Oil Price: സാധാരണക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത...!! ഭക്ഷ്യഎണ്ണയുടെ വില കുറയ്ക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍
സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുന്ന വിലക്കയറ്റത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഫലപ്രദമായ പല നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുകയാണ്.
New Delhi: സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുന്ന വിലക്കയറ്റത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഫലപ്രദമായ പല നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുകയാണ്.
വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസല്‍ ലിറ്ററിന് 6 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയിനത്തില്‍ കുറച്ചത്. ഇതോടെ, വര്‍ദ്ധിച്ച ഇന്ധനവിലയ്ക്ക് ചെറിയ ആശ്വാസം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു.
അതേസമയം, ഇന്ധവിലയ്ക്ക് ശേഷം സാധാരണക്കാരെ ബാധിക്കുന്ന മറ്റൊരു പ്രധാന വിഷയമാണ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ്. ആ വിഷയത്തിലേയ്ക്കാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ തിരിച്ചിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഭക്ഷ്യഎണ്ണയുടെ വില നിയന്ത്രിക്കുക എന്നതാണ് അതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ആദ്യ നടപടി.
അടുത്തിടെ, ഭക്ഷ്യഎണ്ണയുടെ വില കുത്തനെ ഉയര്‍ന്നിരുന്നു. ഇന്തോനേഷ്യ കയറ്റുമതി നിര്‍ത്തിയത് ഇന്ത്യന്‍ വിപണിയെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍, അടുത്തിടെ ഭക്ഷ്യ എണ്ണയുടെ വില വീണ്ടും കുറയാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്തോനേഷ്യ കയറ്റുമതി പുനരാരംഭിച്ചതാണ് ഈ വിലക്കുറവിന് കാരണം.
എന്നാല്‍, ഭക്ഷ്യഎണ്ണയുടെ വില നിയന്ത്രിച്ച് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിരിയ്ക്കുകയാണ്. അതായത്, നികുതി രഹിത ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. റിപ്പോര്‍ട്ട് അനുസരിച്ച് 20 ലക്ഷം മെട്രിക് ടൺ വീതം അസംസ്‌കൃത സോയാബീൻ ഓയിലും ക്രൂഡ് സൺഫ്ലവർ ഓയിലും നികുതി രഹിത ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ ചൊവ്വാഴ്ച അനുമതി നൽകി.
ധനമന്ത്രാലയത്തിന്‍റെ വിജ്ഞാപനമനുസരിച്ച്, ഈ വർഷവും (2022-23) 2023-24 ലേക്കുമാണ് നികുതി രഹിത ഇറക്കുമതി. അതായത്, 2024 മാർച്ച് 31 വരെ മൊത്തം 80 ലക്ഷം മെട്രിക് ടൺ ക്രൂഡ് സോയാബീൻ ഓയിലും ക്രൂഡ് സൺഫ്ലവർ ഓയിലും തീരുവയില്ലാതെ ഇറക്കുമതി ചെയ്യാം. ആഭ്യന്തര വില കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ഈ നടപടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുന്ന ഈ നടപടി സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല”, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (Central Board of Indirect Taxes and Customs - CBIC) ട്വിറ്ററിൽ കുറിച്ചു. അസംസ്‌കൃത സോയാബീൻ, ക്രൂഡ് സൺഫ്ലവർ ഓയിൽ എന്നിവയുടെ ഇറക്കുമതി നികുതി ഇന്ത്യ വെട്ടിക്കുറച്ചേക്കുമെന്ന് മുന്‍പേ സൂചനയുണ്ടായിരുന്നു.
ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയില്‍ ഭക്ഷ്യഎണ്ണയുടെ വില കുതിച്ചു കയറുന്നതിന് ഇടയാക്കി. ഇന്ത്യ തങ്ങളുടെ ആവശ്യത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗം ഭക്ഷ്യഎണ്ണയും ഇറക്കുമതി ചെയ്യുകയാണ്. കരിങ്കടൽ മേഖലയിൽ നിന്നുള്ള സൂര്യകാന്തിയുടെ വിതരണത്തിൽ ഗണ്യമായ കുറവുണ്ടായത് കൂടുതൽ വിലക്കയറ്റത്തിന് കാരണമായി.
ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് പാമോയിൽ ഇറക്കുമതി ചെയ്യുന്നത്, സോയ, സൂര്യകാന്തി തുടങ്ങിയ സസ്യ എണ്ണകൾ അർജന്റീന, ബ്രസീൽ, ഉക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത്.
അവശ്യസാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ഈ നടപടി അൽപമെങ്കിലും ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...