Hyderabad : കുനൂർ ഹെലികോപ്റ്റർ (Coonoor Helicopter Crash) അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ച നാല് പേരുടെ ഡിഎൻഎ പരിശോധന  കൂടി ഇന്ന് പൂർത്തിയായി. അപകടത്തിൽ കൊല്ലപ്പെട്ട ലാൻസ് നായ്ക് സായ് തേജയുടെ സംസ്കാരം ഇന്ന് നടത്തും. ജന്മനാടായ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിൽ എത്തിച്ചാണ് അന്ത്യകർമ്മങ്ങൾ നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിൻറെ ഡിഎൻഎ പരിശോധന പൂർത്തിയായ ശേഷം മൃതദേഹം ഇന്നലെ ബംഗളൂരിൽ എത്തിച്ചിരുന്നു.   യെലഹങ്ക എയർബേസിൽ സേന അംഗങ്ങൾ അദ്ദേഹത്തിൻറെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ചടങ്ങുകൾ നടത്തുന്നത്.


ALSO READ: JWO A. Pradeep | ധീര സൈനികന് കണ്ണീരോടെ വിട നൽകി ജന്മനാട്; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം


അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്‍റെ ആരോഗ്യ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എന്നാൽ രക്ത സമ്മർദ്ദത്തിൽ പെട്ടെന്ന് മാറ്റം വരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അദ്ദേഹം ബെംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.


ALSO READ: Bipin Rawat Helicopter Crash | ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ മരണം 13 ആയി; ഹെലികോപ്റ്ററിൽ ആകെ ഉണ്ടായിരുന്നത് 14 പേർ


അപകടത്തിൽ മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭൗതിക ശരീരം പൂർണ സൈനിക ബഹുമതികളോടെ ഇന്നലെ സംസ്കരിച്ചു.വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. വൈകിട്ട് 5.53 ഓടെയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കേരള പോലീസ് ​ഗാർഡ് ഓഫ് ഓണർ നൽകി. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.


ALSO READ: Ooty Helicopter Crash Update | CDS ബിപിൻ റാവത്ത് സഞ്ചരിച്ച ഹലികോപ്റ്റർ തകർന്ന സംഭവത്തിൽ 7 പേർ മരിച്ചു


ധീര സൈനികന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ 11 മണിയോടെ പ്രദീപിന്റെ ഭൗതിക ശരീരം സുലൂർ വിമാനത്താവളത്തിൽ എത്തിച്ചു. സുലൂർ വ്യോമതാവളത്തിൽ നിന്ന് വിലാപ യാത്രയായാണ് ഭൗതിക ശരീരം തൃശൂരിലേക്ക് എത്തിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.