Coonoor crash| മലയാളി ഫോട്ടോഗ്രാഫർ നിരോധിത മേഖലയിൽ എന്തിന് പോയി? കൂനൂർ അപകടത്തിലെ അവസാന ദൃശ്യങ്ങളിൽ അന്വേഷണം
നിബിഡ വനമേഖലയായ പ്രദേശത്ത് ഫോട്ടോഗ്രാഫറും സംഘവും എന്തിന് പോയി എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്
കൂനൂർ: സംയുക്ത സേനാ മേധാവി വിപിൻ റാവത്ത് അടക്കം മരിച്ച കൂനൂർ കോപ്റ്റർ അപകടത്തിലെ അവസാന ദൃശ്യങ്ങളിൽ അന്വേഷണം. കോയമ്പത്തൂർ സ്വദേശിയായ മലയാളി ഫോട്ടോഗ്രാഫർ ജോ എന്നയാളുടെ ഫോൺ ഇതിനായി പരിശോധനക്ക് എടുത്തു. ആകെ 19 സെക്കൻറാണ് വീഡിയോയുടെ ദൈർഘ്യം. താഴ്ന്നു പറക്കുന്ന ഹെലി കോപ്റ്റർ മൂടൽ മഞ്ഞിലേക്ക് കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം നിബിഡ വനമേഖലയായ പ്രദേശത്ത് ഫോട്ടോഗ്രാഫറും സംഘവും എന്തിന് പോയി എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവിടുത്തെ റെയിൽവേ ട്രാക്കിൽ വെച്ചാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. മലയാളിയാണ് ദൃശ്യങ്ങൾ പകർത്തിയ ജോ.
ALSO READ: JWO A. Pradeep | ധീര സൈനികന് കണ്ണീരോടെ വിട നൽകി ജന്മനാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
ഇദ്ദേഹത്തിൻറെ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനാണിത്. താഴ്ന്ന് പറന്ന ഹെലികോപ്റ്റർ കണ്ട ജോ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നാണ് മൊഴി.
13 പേരാണ് കൂനൂരിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് മാത്രമാണ് രക്ഷപ്പെട്ടത്. സിഡിഎസ് വിപിൻ റാവത്ത് സൂലൂരിൽ നിന്നും വെല്ലിംഗ്ഡൺ സൈനീക കേന്ദ്രത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...