ലഖ്നൗ :  കൊറോണ മഹാമാരി വർധിച്ചുവരുന്ന ഈ സമയത്ത് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  അദ്ദേഹം ലഖ്നൗവിലെ സിവിൽ ആശുപത്രിയിൽ എത്തിയായിരുന്നു വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


താൻ വാക്സിൻ സ്വീകരിച്ച ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.  അവരവരുടെ അവസരം വരുമ്പോൽ എല്ലാവരും കൊറോണ വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ നിർബന്ധമായും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 


Also Read: Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi


 



 


കൊറോണയെ ഗൗരവത്തോടെ കണാതിരുന്നതിന്റെ ഫലമാണ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നതെന്നും യോഗി വ്യക്തമാക്കി. കൂടാതെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പ്രതിരോധവാക്‌സിൻ ലഭ്യമാക്കിയ പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 


 



 


ഒപ്പം രാജ്യത്തെ ഗവേഷകരോടും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. വാക്സിൻ എടുത്ത ശേഷം വാക്‌സിൻ പൂർണ്ണമായും സുരക്ഷിതമാണെന്നും എല്ലാവരും വാക്‌സിൻ എടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക