ന്യൂ​ഡ​ല്‍​ഹി: കൊറോണ വൈറസ് (COVID -19) മ​ഹാ​മാ​രി ഇ​ന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ബാ​ധി​ക്കി​ല്ലെ​ന്ന ഉറപ്പുമായി കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കു​ര്‍..!!


COMMERCIAL BREAK
SCROLL TO CONTINUE READING

രാ​ജ്യ​സ​ഭ​യി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള അം​ഗം വൈ​ക്കോ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യവേ ആണ് ​അ​നു​രാ​ഗ് താ​ക്കു​ര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.


"കൊറോണ വൈറസ് (COVID -19) ലോ​ക വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും മ​ടു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ സാമ്പത്തിക രം​ഗ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണു പു​തി​യ വ്യാ​പാ​ര ക​ണ​ക്കു​ക​ളും രേ​ഖ​ക​ളും പ​റ​യു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല കു​റ​യു​ന്ന​തി​നാ​ല്‍ ഈ ​സാ​ഹ​ച​ര്യം ചി​ല​പ്പോ​ള്‍ ഇ​ന്ത്യ​ക്ക് ഗു​ണ​ക​ര​മാ​യേ​ക്കാം" അ​നു​രാ​ഗ് താ​ക്കു​ര്‍ പ​റ​ഞ്ഞു. ചൈ​ന​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​റ​ക്കു​മ​തി വീ​ണ്ടും സു​ഗ​മ​മാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​രി​ശ്ര​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


അതേസമയം, ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത് വന്‍ "സാമ്പത്തിക സു​നാ​മി"യാണെന്ന്‍ കോണ്‍ഗ്രസ്‌ നേതാവ് രാ​ഹു​ല്‍‌ ഗാ​ന്ധി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. കൊ​റോ​ണ വൈ​റ​സി​നെ മാ​ത്ര​മ​ല്ല വ​രാ​നി​രി​ക്കു​ന്ന സാമ്പത്തിക ത​ക​ര്‍​ച്ച​യെ നേ​രി​ടാ​നും ഇ​ന്ത്യ സ്വ​യം ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ക്ക് ചി​ന്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത വേ​ദ​ന​യി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ടി​വ​രു​മെ​ന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.