ന്യൂഡല്‍ഹി:രാജ്യത്ത് കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 5,08,953 ആയി,കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത് 18,552 പേര്‍ക്കാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ദിവസം കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.


രാജ്യത്ത് ദിനം പ്രതി കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ തോതിലാണ് വര്‍ധനയുണ്ടാകുന്നത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മരിച്ചത് 384 പേരാണ്.


രാജ്യത്ത് കൊറോണ വൈറസ്‌ ബാധയെതുടര്‍ന്ന് ഇതുവരെ 15,685 ആയി,നിലവില്‍ ചികിത്സയില്‍ ഉള്ളത് 1,97,387 പേരാണ്.


ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 2,95,881 പേരാണ്,


രാജ്യത്ത് കൊറോണ വൈറസ്‌ ബാധ ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,52,765 പേര്‍ക്കാണ് രോഗം ബാധിച്ചത്.


Also Read:നിലവിലെ സാഹചര്യത്തിന്‍റെ തീവ്രത കുറയ്ക്കേണ്ടത് ചൈനയുടെ ഉത്തരവാദിത്തം;കടുപ്പിച്ച് ഇന്ത്യ!


ഇവിടെ 7106 പേരാണ് മരിച്ചത്,രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് കൊറോണ വൈറസ്‌ ബാധയുണ്ടായത്‌.
ഡല്‍ഹിയില്‍ കൊറോണ വൈറസ്‌ ബാധയെതുടര്‍ന്ന് 2492 പേരാണ് മരിച്ചത്.


തമിഴ്നാട്ടില്‍ 74,622 പേര്‍ക്കാണ് രോഗ ബാധയുണ്ടായത്‌,ഇവിടെ 957 പേരാണ് മരിച്ചത്.


ഗുജറാത്തില്‍ 30095 പേര്‍ക്കാണ് കൊറോണ വൈറസ്‌ ബാധയുണ്ടായത്‌,ഇവിടെ 1771 പേരാണ് മരിച്ചത്.